24*7 Emergency Care : +919061 818732
For appointment call : +917736484813

Mar 30, 2026

ചില ദിവസങ്ങളിൽ ഊഷ്മളതയും ആത്മവിശ്വാസവും, മറ്റു ചിലപ്പോൾ തണുപ്പും ഉൾവലിവുംതോന്നാൻ കാരണം

softmind kochi

ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്.

ചില ദിവസങ്ങളിൽ, നിങ്ങൾ ഉണരുമ്പോൾ ലോകം വളരെ വ്യക്തവും തെളിമയുള്ളതുമാമായി അനുഭവപ്പെടാറുണ്ടാകും. 
നിങ്ങൾക്ക്പ്രയാസം കൂടാതെ ചലിക്കാനും നീങ്ങാനുമാകും, ശരീരം അയഞ്ഞിരിക്കുകയായിരിക്കും, മനസ്സിന് ഒരു ഊഷ്മളതയൊക്കെ തോന്നും. വ്യക്തമായി സംസാരിക്കാനും, താമസം കൂടാതെ ചിന്തിക്കാനും, വലുതും ചെറുതുമായ കാര്യങ്ങൾ അനായാസം ചെയ്ത് തീർക്കാനും സാധിക്കും.

എന്നാൽ, മറ്റു ചില ദിവസങ്ങളിൽ തികച്ചും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ കൈകൾ തണുത്തിരിക്കും, തോളുകൾ ഉള്ളിലേക്ക് വലിയുന്ന പോലെ തോന്നും, സംസാരത്തിൽ തപ്പിത്തടയും. നിങ്ങൾക്ക് അസുഖമൊന്നുമുണ്ടാകില്ല. എങ്കിലും, മറ്റുള്ളവരിൽ നിന്ന് അകന്നതായും, ചെറുതായതായും, തണുത്ത് മരവിച്ചതായും അനുഭവപ്പെടും.
നിങ്ങളുടെ ചുറ്റുപാടിന് മാറ്റമൊന്നും ഉണ്ടാകില്ല, എങ്കിലും, ഉള്ളിൽ നിങ്ങളുടെ ശരീരത്തിന്റെ രസതന്ത്രവും രക്തചംക്രമണവും വ്യത്യസ്തമായരണ്ട് കഥകൾ പറയുന്നുണ്ടാകും.

വികാരങ്ങളുടെ തെർമോസ്റ്റാറ്റ്


താപനില എന്നത് വെറുമൊരുബാഹ്യഘടകം മാത്രമല്ല. അത് വൈകാരികമായ ഘടകം കൂടിയാണ്. ചർമ്മവും പേശികളും രക്തക്കുഴലുകളും നിങ്ങളുടെസ്വതന്ത്രനാഡീവ്യൂഹത്തിൽനിന്നുള്ള സിഗ്നലുകൾക്കനുസരിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ട്.
ആത്മവിശ്വാസം തോന്നുമ്പോൾ,നിങ്ങളുടെ 'സിംപതറ്റിക് സിസ്റ്റം' പ്രവർത്തനം തുടങ്ങും. ഹൃദയമിടിപ്പ് ഉയരും, രക്തക്കുഴലുകൾ വികസിക്കും, ചുടുരക്തം ചർമ്മത്തിലെത്തും. നിങ്ങൾ ശരിക്കും ശോഭിക്കാൻ തുടങ്ങും.
നിങ്ങൾ ഉൾവലിയുമ്പോൾ,നേർവിപരീതമായ കാര്യങ്ങൾ സംഭവിക്കും. പാരാസിംപതറ്റിക്വിഭാഗം നിയന്ത്രണം ഏറ്റെടുക്കും. രക്തക്കുഴലുകൾ ചുരുങ്ങും, രക്തം ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിലേക്ക് നീങ്ങും, ചർമ്മം തണുക്കും. വിശ്രമവേളകളിൽമൃഗങ്ങൾ ചുരുണ്ടുകൂടികിടക്കുന്നപോലെ, നിങ്ങളുടെ ശരീരം താപവും ഊർജ്ജവും സംരക്ഷിക്കുകയാണ് അന്നേരം.

ഊഷ്മളതയുടെ രസതന്ത്രം


ആത്മവിശ്വാസം എന്നത് ചിന്തകൾ കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല;അതിന് പിന്നിൽ ചില ഹോർമോണുകളും ന്യൂറോ ട്രാൻസ്മിറ്ററുകളും പ്രവർത്തിക്കുന്നുണ്ട്.
സുരക്ഷിതത്വംഅനുഭവപ്പെടുമ്പോൾ, തലച്ചോർഡോപാമൈൻ, ഓക്സിടോസിൻഎന്നീ ഹോർമോണുകൾ പുറപ്പെടുവിക്കും. ഇവ രക്തക്കുഴലുകൾ വികസിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം കൂട്ടുകയും ചെയ്യും. ആവേശവും ഊഷ്മളതയും ഒന്നിച്ച് തോന്നാൻ കാരണമിതാണ്. 
അതേസമയം തന്നെ, തൈറോയ്ഡ് ഹോർമോണുകൾനിങ്ങളുടെ ഉപാപചയ നിരക്കിനെസ്വാധീനിക്കുകയും ചെയ്യും. ജോലിയെടുത്ത് നന്നായി വിശ്രമിച്ച ദിവസങ്ങളിൽ ഉപാപചയം കൂടുതലായിരിക്കും.ഇത് ശരീരത്തിൽ ചൂട് കൂടാൻ കാരണമാകും. എന്നാൽ തളർച്ചയോ സമ്മർദ്ദമോ ഉള്ള ദിവസങ്ങളിൽ തൈറോയ്ഡിന്റെ പ്രവർത്തനം അല്പം കുറയുകയും ശരീരതാപനില താഴുകയും ചെയ്യും.
കോർട്ടിസോൾഎന്ന സ്ട്രെസ് ഹോർമോണിനും ഇതിൽ പങ്കുണ്ട്. കുറഞ്ഞ അളവീലുള്ള കോർട്ടിസോൾ ശരീരത്തിന് ഉണർവ് നൽകും. എന്നാൽ, സമ്മർദ്ദം കാരണം ഇതിന്റെ അളവ് കൂടിയാൽ, രക്തക്കുഴലുകൾ വലിഞ്ഞ് മുറുകുകയും രക്തം ഉള്ളിലേക്ക് തിരിച്ചുപോവുകയും ചെയ്യും. അങ്ങനെയാണ് കൈകളിലെയും മുഖത്തെയും ഊഷ്മളതയും അതിനൊപ്പം തന്നെ ആത്മവിശ്വാസവും നഷ്ടപ്പെടുന്നത്.

ശാരീരിക സ്ഥിതിയും രക്തചംക്രമണവും


നിങ്ങളുടെ വൈകാരികാവസ്ഥ രക്തത്തിന്റെ ഒഴുക്കിനെ നേരിട്ട്സ്വാധീനിക്കുന്നുണ്ട്. നിങ്ങൾ നിവർന്നുനിൽക്കുമ്പോഴും സ്വതന്ത്രമായി അനങ്ങുമ്പോഴുമൊക്കെ, പേശികൾ രക്തത്തെ മുകളിലേക്ക് പമ്പ് ചെയ്യും. ഇതിലൂടെ ലഭിക്കുന്ന ഓക്സിജൻ നിങ്ങളെ ഉന്മേഷഭരിതമാക്കും.
നിങ്ങൾ അനങ്ങാതെ ഇരിക്കുമ്പോൾ രക്തചംക്രമണം സാവധാനത്തിലാകും. ശരീരം ഈ തണുപ്പിനെ കൂടുതൽ ജാഗ്രമായി ഇരിക്കാനുള്ള മുന്നറിയിപ്പായി  കണക്കാക്കും. അതുകൊണ്ടാണ് ശാരീരികമായ നിശ്ചലതയും വൈകാരികമായ അസ്വസ്ഥതയും പരസ്പരം ബന്ധം പുലർത്തുന്നത്.

ചുറ്റുപാടിന്റെ സ്വാധീനം


ചുറ്റുപാടിലെ താപനിലയും നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കാം.ഊർജ്ജസ്വലത തോന്നുന്ന  ദിവസങ്ങളിൽ നിങ്ങളുടെ ശരീരം പെട്ടെന്ന്തന്നെചൂടിനോടും തണുപ്പിനോടും ഒരുപോലെ പൊരുത്തപ്പെടും. എന്നാൽ,മറ്റ്  ദിവസങ്ങളിൽ ചെറിയൊരു തണുപ്പ് പോലും അസഹനീയമായി തോന്നും. രാവിലെത്തെ സൂര്യപ്രകാശം ശരീരത്തിൽ സെറോടോണിൻവർദ്ധിക്കാനും ശരീരതാപനില അല്പമെങ്കിലും ഉയർത്താനും സഹായിക്കും.

വൈകാരിക സർക്യൂട്ട്


ആത്മവിശ്വാസത്തിനും ഊഷ്മളതക്കും ഒരേ ജൈവിക പാതയാണ്. രണ്ടിനും വാഗസ് നെർവ്ആവശ്യമാണ്. ഈ നാഡി ശരിയായി പ്രവർത്തിക്കുമ്പോൾ ഹൃദയമിടിപ്പും ശ്വസനവും താളത്തിലാവുകയും മുഖത്തെ പേശികൾ പ്രവർത്തന ക്ഷമമായിരിക്കുകയും ചെയ്യും.
ക്ഷീണമോ സമ്മർദ്ദമോ മൂലം ഈ നാഡിയുടെ  പ്രവർത്തനം മന്ദഗതിയിലായാൽ, നിങ്ങൾക്ക് തണുപ്പും പ്രയാസവും അനുഭവപ്പെടും. അപ്പോൾ, നിങ്ങളുടെ വികാരങ്ങൾ മാറിമറിയുകയാണ് എന്ന്കരുതേണ്ട, നിങ്ങളുടെ ശരീരം താൽക്കാലികമായി സോഷ്യൽ റെഡിനസ് മോഡിലേക്ക് പ്രവേശിക്കുകയായിരിക്കും.

തിരിച്ചറിവ്


ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്. 
ഊഷ്മളതഎന്നാൽ നിങ്ങളുടെ ശരീരം"എനിക്ക് ഈ കാര്യത്തിൽ ഇടപെടാനാകും" എന്നും തണുപ്പ്എന്നാൽ "എനിക്ക് കുറച്ചുനേരം അകന്നു നിൽക്കണം." എന്നും പറയുകയാണ് എന്ന് മനസ്സിലാക്കണം. 
ഇതൊന്നും ബലഹീനതയല്ല. മറിച്ച്, നിങ്ങളെ അമിതമായി തളരാതെ സംരക്ഷിക്കുന്ന യുക്തിസഹമായ ഒരു വ്യവസ്ഥയുടെ ഭാഗമാണ്. ഈ മാറ്റങ്ങൾക്ക് എതിര് പ്രവരത്തിക്കുന്നതിന് പകരം, അവയോടൊപ്പം പ്രവർത്തിക്കാൻ പഠിക്കുക. തളർച്ച തോന്നുമ്പോൾ അല്പം മാറി നിൽക്കുക, സമ്മർദ്ദം തോന്നുമ്പോൾ വിശ്രമിക്കുക, തണുപ്പ് തോന്നുമ്പോൾ വെയിലൊക്കെ കൊള്ളുക.
ആത്മവിശ്വാസം എന്നത് മനസ്സിനെ നിർബന്ധിച്ച് ഉണ്ടാക്കേണ്ട ഒന്നല്ല; നിങ്ങളുടെ ഊർജ്ജവും ഹോർമോണുകളും രക്തചംക്രമണവുംഒത്തുചേരുമ്പോൾ ശരീരം താനേ സാധ്യമാക്കുന്ന ഒരവസ്ഥയാണത്.




softmind kochi
പ്രായമാകുന്തോറും സമയം വേഗത്തിൽ പോകാൻ കാരണം

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു.

Apr 17, 2026
Softmind
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന

വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.

Apr 06, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം

നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

Apr 01, 2026
softmind kochi
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം

ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.

Apr 01, 2026
softmind kochi
അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യമുണ്ടായിട്ടും ചില വിശ്വാസങ്ങൾ ഒഴിവാക്കാനാകാത്തതിന് കാരണം

മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.

Mar 31, 2026
softmind kochi
നന്നായി ആസ്വദിച്ച പരിപാടിയാണെങ്കിലും അത് കഴിഞ്ഞ് വന്നാൽ തളർച്ച തോന്നാൻ കാരണം

നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.

Mar 31, 2026
softmind kochi
കാറ്റുള്ള ദിവസങ്ങൾ അസ്വസ്ഥമാകാൻ കാരണം

കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.

Mar 30, 2026
break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal