Apr 01, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം
നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.
ചില ദിവസങ്ങളിൽ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ശബ്ദം പതിവിലും കുറഞ്ഞതായി അനുഭവപ്പെടാറുണ്ടാകും. ശബ്ദം വിറയ്ക്കുകയും, തൊണ്ട വരണ്ടുപോകുകയും ശബ്ദം പുറത്തേക്ക് വരാതെ ഉള്ളിൽ കുടുങ്ങിക്കിടക്കുകയുമൊക്കെ ചെയ്തേക്കാം. പറയാനുള്ള വാക്കുകളൊക്കെ നിങ്ങളുടെ മനസ്സിൽ വ്യക്തമായിട്ടുണ്ടാകും. പക്ഷേ പുറത്തേക്ക് വരുമ്പോൾ അവ വളരെ ദുർബലവുമാകും. മറ്റുള്ളവർ കേൾക്കുമോ എന്ന് ഭയക്കുന്നപോലെ. നിങ്ങൾ ആലോചിച്ചിട്ടുണ്ടാകും, ആകുലത തോന്നുമ്പോൾ എന്തുകൊണ്ടായിരിക്കും സാധാരണപോലെ സംസാരിക്കാൻ കഴിയാത്തത്?
അത് നാണം കൊണ്ടല്ല. ആത്മവിശ്വാസക്കുറവ് കൊണ്ടുമല്ല. നിങ്ങളുടെ ശരീരം സ്വയം സംരക്ഷണത്തിന് ശ്രമിക്കുന്നതാണത്.
ശരീരത്തിന്റെ പുരാതനമായ പ്രതികരണ രീതി
ആകുലത എന്നത് ഒരു കുറവല്ല, അതൊരു മുന്നറിയിപ്പാണ്. നിങ്ങളുടെ മനസ്സിൽഏതെങ്കിലും തരത്തിൽ ഭീഷണി തോന്നുമ്പോൾ നിങ്ങളുടെ തലച്ചോറ് സർവൈവൽ മോഡിലേക്ക്മാറും. പണ്ട് കാട്ടുമൃഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിച്ച അതേ സംവിധാനമാണ് ഇന്ന് ഒരു മീറ്റിംഗിലോ ആളുകൾക്ക് മുന്നിലോ സംസാരിക്കുമ്പോൾ നിങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കുന്നത്.
ശബ്ദം രൂപപ്പെടുന്നത്വാഗസ് നെർവ്വഴിയാണ്. ഇത് തലച്ചോറിൽ നിന്ന് തുടങ്ങി ഹൃദയത്തിലൂടെയും ശ്വാസകോശത്തിലൂടെയും വോക്കൽ കോർഡുകളിലൂടെയും കടന്നുപോകും. ആകുലത കൂടുമ്പോൾ, ഈ നാഡി പ്രതിരോധത്തിനായി തയ്യാറെടുക്കാൻ ശരീരത്തിന് സിഗ്നൽ നൽകും. അങ്ങനെ ഹൃദയമിടിപ്പ് കൂടും, ശ്വാസം കുറയും, തൊണ്ടയിലെ പേശികൾ വലിഞ്ഞു മുറുകും. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, അപകടസമയത്ത് നിശബ്ദമായിരിക്കുകഎന്നതായിരുന്നു സുരക്ഷാ മാർഗ്ഗം. ആ പഴയ ശീലമാണ് ഇന്നും ശബ്ദം താഴ്ന്നുപോകാൻ കാരണമാകുന്നത്.
ശബ്ദത്തിന് പിന്നിലും ശ്വാസം
ശബ്ദം യഥാർഥത്തിൽ വെറും ശബ്ദമല്ല, അത് ശ്വാസത്തിന്റെ വകഭേദമാണ്. നിങ്ങൾ ശാന്തമായിരിക്കുമ്പോൾ, ശ്വാസംഡയഫ്രത്തിൽനിന്ന് സ്വതന്ത്രമായി പുറത്തേക്ക് വരും. അത് നിങ്ങളുടെ വാക്കുകൾക്ക് ശക്തി നൽകും.
എന്നാൽ ആകുലത തോന്നുമ്പോൾ ശ്വസനം വേഗത്തിലാകും. ഒരു ഓട്ടത്തിന് തയ്യാറെടുക്കുന്നപോലെ ശരീരം വായു പിടിച്ച് നിർത്താൻ ശ്രമിക്കും. ഡയഫ്രം ശരിയായി ചലിക്കാത്തതിനാൽ, ശരീരത്തിന് ഉള്ളിൽ നിന്നായിരിക്കില്ലവാക്കുകൾ പുറത്ത് വരിക, തൊണ്ടയിൽ നിന്നായിരിക്കും. അതുകൊണ്ടാണ് ശബ്ദത്തിന് ഗാംഭീര്യം നഷ്ടപ്പെടുന്നത്. ഉമിനീർ കുറയുന്നതും വായ വരണ്ടുപോകുന്നതും അതിജീവനത്തിന്റെ ഭാഗമായുള്ള ശാരീരിക മാറ്റമാണ്.
തലച്ചോറിന്റെ നിശബ്ദ നിർദേശം
തലച്ചോറിലെഅമിഗ്ദലവല്ലഅപകടവുമുണ്ടോ എന്ന് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും. മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്നുണ്ടെന്നോ അല്ലെങ്കിൽ ഒഴിവാക്കുന്നുണ്ടെന്നോ ഒക്കെ തോന്നുമ്പോൾഅത് അഡ്രിനാലിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകൾ പുറപ്പെടുവിക്കും. ഇവ കഴുത്തിലെയും താടിയിലെയും പേശികളെ വലിച്ച് മുറുക്കും.
അതേസമയം, സംസാരിക്കാൻ സഹായിക്കുന്നപ്രീഫ്രണ്ടൽ കോർട്ടെക്സിലേക്ക്ഒഴുകുന്ന രക്തത്തിന്റെ അളവ് കുറയുകയും ചെയ്യും. കാരണം, അതിജീവന സമയത്ത് സംസാരം നന്നാക്കുന്നതിനേക്കാൾ പ്രതിരോധത്തിനായിരിക്കും തലച്ചോർ മുൻഗണന നൽകുക. അങ്ങനെയാണ് ശബ്ദം വിറയ്ക്കുന്നതും താളം തെറ്റുന്നതുമൊക്കെ.
ശബ്ദം യഥാർഥത്തിൽ വെളിപ്പെടുത്തുന്നത്
ശബ്ദം നിങ്ങളുടെ ഉള്ളിലെ വികാരങ്ങളുടെ പ്രതിഫലനമാണ്. ഭയം ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ, ശബ്ദത്തിന് കാരണമായ പേശികളും ആ ഭയത്തെ പ്രതിഫലിപ്പിക്കും. സങ്കടമോ സ്നേഹമോ കൂടുതലായി അനുഭവപ്പെടുമ്പോഴും ഇതുപോലെ ശബ്ദത്തിൽ മാറ്റം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വൈകാരികമായി നിങ്ങൾ തുറന്നുനിൽക്കുന്ന അവസ്ഥയെ (Exposure) ഒരു അപകടമായാണ് ശരീരം കാണുന്നത്.
അതുകൊണ്ട്, നിങ്ങളുടെ ശബ്ദം ദുർബലമാകുന്നുണ്ടെങ്കിൽ അതിനർത്ഥം അന്നേരം നടക്കുന്ന കാര്യത്തെ നിങ്ങൾ ഗൗരവത്തോടെ കാണുന്നു എന്നാണ്. ആ നിമിഷത്തിന്റെ പ്രാധാന്യം നിങ്ങളുടെ ശരീരം തിരിച്ചറിയുന്നു എന്നാണ്.
ശബ്ദം തിരികെ വരാൻ എന്തുചെയ്യാം?
ശബ്ദത്തെ നിയന്ത്രിക്കാൻശ്രമിക്കുന്നതിന് പകരം, അതിന് കാരണമായ ശാരീരിക അവസ്ഥയെ ശാന്തമാക്കുകയാണ് വേണ്ടത്.
വയറിന്റെ അടിഭാഗത്ത് നിന്ന് ദീർഘമായി ശ്വസിച്ച് തുടങ്ങുക. സാവധാനം ശ്വാസം പുറത്ത് വിടുമ്പോൾ ‘ഞാൻ സുരക്ഷിതനാണ്’ എന്ന സന്ദേശം വാഗസ് നെർവിലേക്കെത്തും. ഇത് തൊണ്ടയിലെ മുറുക്കം കുറയ്ക്കാൻ സഹായിക്കും.
മൂളുകയോ ശബ്ദമിലാതെസ്വയം സംസാരിക്കുകയോ ചെയ്യുക. ചെറിയ തോതിലുള്ള കമ്പനങ്ങൾ വാഗസ് നെർവിനെസാധാരണ സ്ഥിതിയിലാക്കാൻ സഹായിക്കും.
ശബ്ദത്തിന് വിറ വരുമ്പോൾ തോൽക്കുകയാണെന്ന് കരുതേണ്ട. ഇന്ന് വിറ കൊള്ളുന്ന ശബ്ദം കൊണ്ട് തന്നെ ഭാവിയിൽ ശാന്തമായി സംസാരിക്കാനാകും.അന്നും ഭയമൊക്കെ ഉണ്ടാകും. ഭയമുണ്ടെങ്കിലുംനിങ്ങൾ തുറന്നു സംസാരിക്കാൻ പരിശീലിച്ചിട്ടുണ്ടാകും.
തിരിച്ചറിവ്
നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്. വിറയ്ക്കുമ്പോൾ അതിനെ നിശബ്ദമാക്കരുത്. പകരം ആ ശബ്ദത്തോടൊപ്പം നന്നായി ശ്വസിക്കുക. ആ വിറയലിലൂടെ നിങ്ങളുടെ ശബ്ദം പുറത്തേക്ക് വരട്ടെ. നിങ്ങൾ അനുവദിക്കുന്ന ഓരോ ചെറിയ ശബ്ദവും ‘എനിക്ക് സംസാരിക്കാൻ കഴിയും’ എന്ന് നിങ്ങളുടെ ശരീരത്തെ പഠിപ്പിച്ചു കൊണ്ടിരിക്കും.