Apr 06, 2026
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന
വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.
രാവിലെ ഉണർന്ന് കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾ അത് ശ്രദ്ധിക്കാറുണ്ടാകും; ഒരു പുതിയ ചുളിവ്, അല്ലെങ്കിൽ കണ്ണുകൾക്കൊരു മങ്ങൽ. പ്രായമാകുന്നു എന്ന ചിന്തപൊടുന്നനെ നിങ്ങളിലേക്ക് കടന്നുവരുന്നും. ആ ചിന്തയോടൊപ്പം ഒരു സങ്കടവും ഉണ്ടാകും; സമയം തീരുകയാണളോണ് എന്ന തിരിച്ചറിവായിരിക്കുമത്.
മറ്റ് മൃഗങ്ങൾക്കും പ്രായമാകാറുണ്ട്. അവരുടെ കോശങ്ങൾ ദുർബലമാകും, രോമങ്ങൾ നരയ്ക്കും, വേഗത കുറയും. പക്ഷേ, അവർക്കത് അനുഭവപ്പെടില്ല. ഒരു കുരങ്ങുംസൂര്യൻ അസ്തമിക്കുന്നത് നോക്കി ‘എന്റെ നല്ല കാലം കഴിഞ്ഞുപോയി’ എന്ന് ചിന്തിക്കാറില്ല. ചിമ്പാൻസി അതിന്റെതീർന്നുപോയ യൗവനത്തെ ഓർത്ത് സങ്കടപ്പെടാറില്ല. എന്തുകൊണ്ടാണ് മനുഷ്യന് മാത്രം, ശരീരം പൂർണമായിതളരുന്നതിന് മുമ്പ് തന്നെ വാർദ്ധക്യത്തിന്റെ വേദന അനുഭവപ്പെടുന്നത്?
സന്തോഷവും ദുഖവും
തന്റെ നിലനിൽപ്പിനെ പുറത്തുനിന്ന് നോക്കിക്കാണാൻ കഴിവുള്ള ഏക ജീവി വർഗ്ഗമാണ് മനുഷ്യൻ. നിങ്ങളുടെ തലച്ചോറിനുള്ളിൽ സമയത്തിനനുസരിച്ച് ‘ഞാൻ’ എന്ന രൂപത്തെ സങ്കൽപ്പിക്കാനുള്ള കഴിവുണ്ട്. ഭൂതകാലത്തെ ഓർക്കാനും ഭാവി മുൻകൂട്ടി കാണാനും കഴിവുണ്ട്. ഈ തിരിച്ചറിവാണ് നിങ്ങളെ സർഗ്ഗാത്മകതയുള്ളവരും സ്നേഹിക്കാൻ കഴിവുള്ളവരുമൊക്കെ ആക്കിത്തീർക്കുന്നത്. അതോടൊക്കെ ഒപ്പം നിങ്ങളുടെ സ്വന്തം കാലംകണക്ക് കൂട്ടി നോക്കാനും അത് നിങ്ങളെ പ്രേരിപ്പിക്കും.
സമയത്തെക്കുറിച്ചുള്ള ഈ ബോധം നില നിൽക്കുന്നത് തലച്ചോറിന്റെഫ്രണ്ടൽ നെറ്റ്വർക്കുകളിലാണ്.കാര്യങ്ങൾ ആസൂത്രണം ചെയ്യാനും സ്വപ്നം കാണാനും പരസ്പരം താരതമ്യം ചെയ്യാനുമൊക്കെ സഹായിക്കുന്ന ഭാഗം. ഭാവിയിലേക്ക് നോക്കാനുള്ള കഴിവ് കൈവരിക്കുന്നതിലൂടെ, നഷ്ടങ്ങൾ സംഭവിക്കുന്നതിന് മുമ്പേ അത് മനസ്സിലാക്കാൻ നിങ്ങൾ പ്രാപ്തരാകുന്നു. കുറങ്ങുവർഗ്ഗത്തിൽപ്പെട്ട മറ്റൊരു ജീവിയും ഇക്കാര്യം ചെയ്യുന്നില്ല എന്നതാണ്. അവർ ഓരോ നിമിഷത്തിലും ജീവിക്കുകയാകും. നിങ്ങളാകട്ടെ, ആ നിമിഷങ്ങളിലൂടെ മുന്നോട്ടുസഞ്ചരിക്കുകയുമാകും.
വാർദ്ധക്യത്തെക്കുറിച്ചുള്ള സങ്കടം ശാരീരികമായ പ്രശ്നമല്ല. അത് നിങ്ങളുടെ സങ്കൽപ്പത്തിൽ നിന്നുള്ളതാണ്. നിങ്ങൾ പണ്ട് ആരായിരുന്നു എന്നും ഇനി ആരാകാൻ പോകുന്നു എന്നും ഓർക്കാനും സങ്കൽപ്പിക്കാനും നിങ്ങൾക്ക് കഴിയും. ഓർമക്കും സങ്കല്പത്തിനും ഇടയ്ക്ക് ഉണ്ടാകുന്ന ശൂന്യതയാണ് വാർദ്ധക്യ ചിന്തയായി മാറുന്നത്.
സമയത്തെപിന്തുടരുന്ന തലച്ചോർ
നിങ്ങളുടെ തലച്ചോറിനുള്ളിൽ ഒരു ജൈവീക ഘടികാരമുണ്ട് (Biological clock). മനുഷ്യർ അതിനോടൊപ്പം മറ്റൊരു ഘടികാരം കൂടി ചേർക്കും:മനഃശാസ്ത്രപരമായ ഘടികാരം(Psychological clock). ഇത് സൂര്യപ്രകാശത്തിനനുസരിച്ചല്ല ചലിക്കുക, ഓരോ സംഭവങ്ങളുടെയും അർത്ഥത്തിനനുസരിച്ചാണ്. ഓരോ നാഴികക്കല്ലും ജന്മദിനങ്ങളും നഷ്ടപ്പെട്ട അവസരങ്ങളും ഓരോ അടയാളങ്ങളായി മാറും. ജീവിതത്തെ നിങ്ങൾ ഒരു കഥ പോലെ ക്രമീകരിക്കും. ആ കഥയിലെ അധ്യായങ്ങൾ വേഗത്തിൽ അവസാനിക്കുന്നു എന്ന് തോന്നുമ്പോൾ, അത് നിങ്ങളുടെ ശരീരത്തിനല്ല, മറിച്ച് നിങ്ങളുടെ "ഞാൻ" എന്ന കഥയ്ക്ക് ഭീഷണിയാണെന്ന് തലച്ചോർ കരുതും.
പ്രായത്തെക്കുറിച്ചുള്ള ഉത്കണ്ഠ മരണത്തെക്കുറിച്ചുള്ള ഭയമല്ല; സാധ്യതകൾ കുറഞ്ഞുപോകുന്നു എന്ന തിരിച്ചറിവാണ്.
ജീവശാസ്ത്രപരമായ മാറ്റങ്ങൾ
തീർച്ചയായുംവാർദ്ധക്യം യാഥാർത്ഥ്യമാണ്. കോശങ്ങൾ സാവധാനത്തിലാകും, ഡിഎൻഎയിൽ പിഴവുകൾ സംഭവിക്കും. എന്നാൽ, വാർദ്ധക്യവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന സങ്കടങ്ങൾ ജീനുകളിലൊന്നും കണ്ടെത്താനാകില്ല. അത് നിങ്ങളുടെ ബോധ്യത്തിൽഉണ്ടാകുന്നതാണ്.
ചിമ്പാൻസിയുടെ ന്യൂറോണുകൾക്കും പ്രായമാകാറുണ്ട്. എന്നാൽ, അത് നിരീക്ഷിക്കില്ല. അതിന്റെ മനസ്സ് ഒരിക്കലും വർത്തമാനകാലത്തിൽ നിന്ന് മുന്നോട്ടോ പിന്നോട്ടോ പോകാത്തതിനാൽ സങ്കടവുമുണ്ടാകില്ല. അത് ഓരോ നിമിഷത്തിനനുസരിച്ചും പൊരുത്തപ്പെടാൻ പഠിക്കും. എന്നാൽ, മനുഷ്യർ പോയകാലത്തെ വീണ്ടും ഓർത്തെടുക്കും. യൗവനത്തിലുണ്ടായിരുന്ന ഊർജ്ജസ്വലതയും മറ്റും ഓർത്ത് ഇന്നത്തെ അവസ്ഥയുമായിതാരതമ്യം ചെയ്യും. ഈ താരതമ്യമാണ് വാർദ്ധക്യത്തിന് വൈകാരികമായ ഭാരം നൽകുന്നത്.
എന്തുകൊണ്ടാണ് ഏകാന്ത നിമിഷങ്ങളിൽ ഈ വേദന കൂടുന്നത്?
ജീവിതം ശാന്തമാകുമ്പോൾ, നിശബ്ദതയിലോ ഏകാന്തതയിലോ കണ്ണാടിക്ക് മുന്നിലോ ഒക്കെ ഇരിക്കുമ്പോൾ, തലച്ചോർ ആന്തരികമായ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കും. സുഹൃത്തുക്കളോടൊപ്പം ചിരിച്ചിരിക്കുമ്പോൾ പ്രായമായി എന്ന ആവലാതി ഉണ്ടാകില്ല.സാമൂഹികമായി ഇടപഴകുമ്പോൾ തലച്ചോർ സമയം മറക്കും. ഒറ്റയ്ക്കാകുമ്പോൾ അത് വീണ്ടും സമയം കണക്ക് കൂട്ടാൻ തുടങ്ങും. ഇത് വിഷാദമല്ല, മറിച്ച് നിങ്ങളുടെ ബോധമനസ്സ് കൂടുതൽആന്തരികമായ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാണ്.
ഈ തോന്നലുകളെ എങ്ങനെ അതിജീവിക്കാം?
വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്. താരതമ്യം ചെയ്യുന്നത് നിർത്തി അനുഭവങ്ങളിലൂടെ ജീവിക്കാൻ തുടങ്ങിയാൽ ഈ സങ്കടം കുറയും. സംഗീതം, പ്രകൃതി, സ്നേഹം തുടങ്ങിയ കാര്യങ്ങളിൽ മുഴുകിയാൽ കുറേയൊക്കെ രക്ഷ നേടാം.
കുട്ടിക്കാലത്ത് സാവധാനത്തിലും വലുതായപ്പോൾ വേഗത്തിലും സമയം പോകുന്നു എന്ന് തോന്നുന്നത് അതുകൊണ്ടാണ്. പ്രായമാകുമ്പോൾ നിങ്ങൾ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങും. നിങ്ങൾ എത്രത്തോളം കാര്യങ്ങൾ ചിന്തിച്ചിരിക്കുന്നുവോ, അത്രത്തോളം വേഗത്തിൽ ജീവിതം ഓടും. നിങ്ങൾ എത്രത്തോളം കാര്യങ്ങളിൽ മുഴുകുന്നുവോ, അത്രത്തോളം ജീവിതം ശാന്തമാവുകയും ചെയ്യും.
തിരിച്ചറിവ്
നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത് നിങ്ങൾക്ക് 'ബോധ്യം' എന്ന വലിയൊരു അനുഗ്രഹം ലഭിച്ചതുകൊണ്ടാണ്. സ്നേഹിക്കാനും കലകൾ ആസ്വദിക്കാനും അത്ഭുതപ്പെടാനും സഹായിക്കുന്ന അനുഗ്രഹം. സമയത്തിലൂടെയാണ് താൻ സഞ്ചരിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നത് ചിന്താശേഷിയുള്ള മനസ്സിന്റെ പ്രത്യേകതയാണ്.
മറ്റ് പ്രൈമേറ്റുകൾ ഈ സങ്കടമില്ലാതെ ജീവിക്കുന്നുണ്ടാകാം, പക്ഷേ അവർക്ക് കഥകളോകവിതകളോ ജീവിതത്തിന്റെ അർത്ഥമോ ഒന്നും അറിയുന്നുണ്ടാകില്ല. അതുകൊണ്ട്, വർഷങ്ങൾ എണ്ണുമ്പോൾ നിങ്ങളത് തളർച്ചയായി കാണരുത്. സമയത്തിനുള്ളിൽ ബോധ്യത്തോടെ തന്നെയാണ് ജീവിക്കുന്നത് എന്നതിന്റെ തെളിവായി മനസ്സിലാക്കിയാൽ മതി. വാർദ്ധക്യം അനുഭവപ്പെടുക എന്നാൽ നിങ്ങൾ നിലനിൽക്കുന്നു എന്നഅനുഭവം കൂടിയാണ്.