24*7 Emergency Care : +919061 818732
For appointment call : +917736484813

Mar 30, 2026

കാറ്റുള്ള ദിവസങ്ങൾ അസ്വസ്ഥമാകാൻ കാരണം

softmind kochi

കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.

വായു ചലിച്ച് തുടങ്ങും. കർട്ടൺ ഉയരും,ഇല ഇളകും, നിങ്ങളുടെ മുടി മുഖത്തേക്ക് തൂങ്ങും. 
കാര്യമായ മാറ്റമൊന്നുമുണ്ടാകില്ല.എന്നാലും,ചുറ്റുപാടാകെ അസ്വസ്ഥമായ പോലെ തോന്നും. 
നിങ്ങൾക്കത് പറഞ്ഞറിയിക്കാനാകില്ല. ശരീരമാകെയൊരു പിരിമുറുക്കം പടരും.വിചിത്രമായൊരു ജാഗ്രത, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോലെ. 
നിങ്ങൾ പുറത്തേക്ക് നോക്കും:മേഘങ്ങൾ ഉയരുന്നുണ്ടാകും, മരങ്ങൾ ആടുന്നുണ്ടാകും, ശബ്ദം വായുവിൽ മലക്കം മറിയുന്നുണ്ടാകും. 
അപ്പോൾ കാറ്റ് ഭൂമിയിലൂടെ മാത്രമല്ല നീങ്ങുന്നുണ്ടാവുക, നിങ്ങളുടെശരീരത്തിലൂടെ കൂടിയാകും.

അദൃശ്യമായ ചലനം


ചലിക്കുമ്പോൾ കാറ്റ് വായുവിനേക്കാൾ വലുതാകും.വായു, മർദ്ദം, താപനില, സന്തുലിതാവസ്ഥ എന്നിവയിൽ മാറ്റംസംഭവിക്കും. 
നിങ്ങളുടെ ശരീരം നിങ്ങൾ അറിയാതെത്തന്നെ ഇവ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും.
നിങ്ങളുടെ തൊലിയിലും ചെവിയിലും ഓരോ ദ്വാരങ്ങളിലും ഉള്ള കുഞ്ഞു മർദഗ്രാഹികൾ ആ മാറ്റങ്ങളോട് പ്രതികരിക്കും.
കാറ്റിന്റെ വേഗത കൂടുമ്പോൾഈ ഗ്രാഹികൾ വാഗസ്, ട്രൈജമിനൽ നാഡികളിലൂടെ തലച്ചോറിലെ ബ്രെയിൻസ്റ്റെമ്മിലേക്ക് ഞൊടിയിടയിൽ ആവേഗങ്ങൾ അയക്കും.
ഈ സൂക്ഷ്മ സംവേദനങ്ങളുടെ പ്രവാഹത്തെ തലച്ചോറ് പരിസ്ഥിതി അസ്ഥിരമാണെന്ന പ്രകൃതി നൽകുന്ന സൂചനയായി മനസ്സിലാക്കും.
പ്രാചീനകാലത്ത്, ആ ബോധ്യം തന്നെയായിരുന്നു അതിജീവനത്തെ സഹായിച്ചത്:ശക്തമായ കാറ്റ് കൊടുങ്കാറ്റിനെയും തീപ്പിടിത്തത്തെയുമൊക്കെയാണ് സൂചിപ്പിച്ചിരുന്നത്.
ഇന്നും, ആ പഴക്കം ചെന്ന മുന്നറിയിപ്പ് സംവിധാനം അതേപടി പ്രവർത്തിക്കുന്നു എന്നതാണ് കാര്യം.
നിങ്ങൾക്ക് വെറുതെ ഉത്കണ്ഠ തോന്നുന്നതല്ല,നിങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എല്ലാത്തിനും സജ്ജമായിരിക്കാനുള്ള തരത്തിലാണ്.

അസ്വസ്ഥതയുടെ രസതന്ത്രം 


കാറ്റുള്ള സാഹചര്യങ്ങളിൽ, അന്തരീക്ഷത്തിൽ പോസിറ്റീവ് അയോണുകൾ നിറയും. പ്രത്യേകിച്ച് മഴക്ക് മുമ്പ്, അല്ലെങ്കിൽ വരണ്ട കാലാവസ്ഥയിൽ.
ഈ അയോണുകൾക്ക് നിങ്ങളുടെ തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെസ്വാധീനിക്കാനുള്ള ശേഷിയുണ്ട്.പ്രത്യേകിച്ച് സെറോടോണിൻ, ട്രിപ്റ്റോഫാൻ എന്നിവയെ.
സെറോടോണിന്റെ താൽക്കാലികമായ കുറവ് മാനസികാവസ്ഥ കൂടുതൽ മോശമാക്കിയേക്കാം.അതേസമയം, അഡ്രിനാലിൻ, നോർഅഡ്രിനാലിൻ തുടങ്ങിയ അഡ്രീനൽ സ്രവങ്ങളുടെ അളവും ചെറിയ തോതിൽ ഉയരും.
ആ രാസ മിശ്രിതമാണ് യഥാർഥത്തിൽ അസ്വസ്ഥതക്ക് കാരണം:എങ്ങോട്ട് പോകണമെന്ന്,എവിടെ പ്രവർത്തിക്കണമെന്ന് നിശ്ചയമില്ലാത്ത ഊർജ്ജമാണത്.
നിങ്ങളപ്പോൾ ഓടിനടക്കുകയോ, അമിതമായി ചിന്തിക്കുകയോ, കാരണമില്ലാതെ പ്രകോപിതമാവുകയോ ചെയ്തേക്കാം.
സത്യത്തിൽ അത് നിങ്ങളുടെ ശരീരത്തിലെ തകരാറു കൊണ്ട് സംഭവിക്കുന്നതല്ല;ചുറ്റുപാടിലെ ചാർജ്ജിലെയും മർദ്ദത്തിലെയും അദൃശ്യമായ മാറ്റങ്ങളോട് ശരീരം പ്രതികരിക്കുന്നതാണ്.
കാറ്റ് തൊലിയിൽ നിന്നും ശ്ലേഷ്മ സ്തരങ്ങളിൽ നിന്നുമുള്ള ബാഷ്പീകരണം വർദ്ധിപ്പിക്കുകയും,ശരീരത്തെ ചെറുതായി തണുപ്പിക്കുകയും രക്തക്കുഴലുകളെ വലിച്ച് മുറുക്കുകയും ചെയ്യും.
ഈ തണുപ്പിക്കൽ സമ്മർദ്ദങ്ങളോടുള്ള പ്രതികരണത്തിന്റെ ആദ്യ ഘട്ടമാണ്.നിങ്ങൾ വീടിനകത്താണെങ്കിൽ പോലും, ചലിക്കുന്ന വായുവിന്റെ നേരിയ ശബ്ദം, അല്ലെങ്കിൽ,സ്പന്ദനംസംവേദന സംവിധാനങ്ങളെ പ്രവർത്തനക്ഷമമാക്കി നിർത്തും.

ചലനവും മിറർ ഇഫക്ടും 


നിങ്ങൾക്ക് അസ്വസ്ഥത തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്.
മനുഷ്യന്റെ ധാരണകൾക്ക് താളവും നിശ്ചലതയുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
പരിസ്ഥിതി പ്രക്ഷുബ്ധമാകുമ്പോൾ,നിങ്ങളുടെ കാഴ്ച സംവിധാനംഎല്ലായിടത്തും ക്രമരഹിതമായ ചലനം നടക്കുന്നത് ശ്രദ്ധിക്കും.ഒപ്റ്റിക് ഫ്ലോ പ്രവചനാതീതമായി മാറുമെന്ന് ചുരുക്കം.
നിങ്ങളുടെ ശരീരം എന്താണോ കാണുന്നത്, അത് അന്നേരം പ്രതിഫലിപ്പിക്കുകയും ചെയ്യും. 
ചെറിയതോതിൽ പേശിവലിവ് തോന്നിയേക്കാം;നിങ്ങളുടെ ആന്തരിക കർണത്തിലെ വെസ്റ്റിബുലാർ സംവിധാനംവായു മർദ്ദത്തിലെയും സന്തുലിതാവസ്ഥയിലെയും മാറ്റങ്ങൾ തിരിച്ചറിയും. 
ഈ സൂചനകൾ നിങ്ങൾ തീർത്തും സുരക്ഷിതസ്ഥാനത്താണെങ്കിലുംശരീരത്തെ അതിനൊത്ത് ക്രമീകരിക്കാൻ പ്രേരിപ്പിക്കും.
അതുകൊണ്ടാണ് കാറ്റ് നമ്മെ ഒരിടത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കാത്തത്.
നിങ്ങളുടെ ശ്രദ്ധ അപ്പോഴത്തെ ചലനത്തിൽ ക്രമം കണ്ടെത്താനുള്ള പരിശ്രമത്തിലായിരിക്കും.ക്രമം കണ്ടെത്താനാകാത്തിടത്തോളം അത് അസ്വസ്ഥമായിരിക്കും. 
ഇതൊരു മാനസിക അസ്ഥിരതയല്ല,മറിച്ച് ഒരുതരത്തിലുള്ള അദൃശ്യമായ അമിതഭാരമാണ്.

കാറ്റുള്ള സമയങ്ങളിലെ മസ്തിഷ്കം 


കാറ്റ് ഒരേസമയം ഒന്നിലധികം സംവേദന മാർഗങ്ങളെ പ്രവർത്തനക്ഷമമാക്കും.ശബ്ദം, സ്പർശം, മർദ്ദം, താപനില തുടങ്ങിയവയെ.
അവയിൽ നിന്നെല്ലാം തുടരെത്തുടരെയുള്ള വിവരങ്ങൾ നിങ്ങളുടെ തലച്ചോറിലെ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ഭാഗമായ അമിഗ്ഡാലയിൽ എത്തും.
തീവ്രമായ ശബ്ദത്തിൽ നിന്നും വെളിച്ചത്തിൽ നിന്നുമൊക്കെ വ്യത്യസ്തമായി,കാറ്റ് കുറഞ്ഞ ആവൃത്തിയിലുള്ളതുടർച്ചയായ ശബ്ദവും സ്പന്ദനവുമാണ് ഉണ്ടാക്കുക.
അമിഗ്ഡാല ഇതിനെയൊരു തുടർച്ചയായ മാറ്റമായി മനസിലാക്കും. കൃത്യമായി പറഞ്ഞാൽ,അതൊരു അപകടകരമായ അവസ്ഥയല്ല. ഒരുതരത്തിലുള്ള അനിശ്ചിതത്വമാണ്.
അതേസമയം, ഡോപാമൈൻ അളവുകൾക്കും മാറ്റം സംഭവിക്കും.ഡോപാമൈൻ പ്രവർത്തിക്കാൻ തുടങ്ങുമെങ്കിലും അതിന് പ്രത്യേക ലക്ഷ്യം കണ്ടെത്താനാകില്ല. ഈ ന്യൂറോകെമിക്കൽ മിശ്രിതം, (കുറഞ്ഞ അളവിലുള്ള സെറോടോണിൻ, ഡോപാമൈൻ, അഡ്രിനാലിൻ എന്നിവ) കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥതക്ക് കാരണമാകാറുണ്ട്. 
എവിടെ പ്രവർത്തിക്കണമെന്ന് നിശ്ചയമില്ലാതെ അസ്വസ്ഥമാകുന്ന ഹോർമോണുകൾ മൂലം സംഭവിക്കുന്നതാണത്.
ചിലയാളുകൾക്ക് ഇതൊരു പ്രത്യേക ഉണർച്ച നൽകും;ചിലർക്ക് ക്ഷീണവും.നിങ്ങളുടെ ശരീരം ആദ്യമേ ശാന്തമാണെങ്കിൽ, കാറ്റ് നിങ്ങളെ ഒന്നുകൂടി ഊർജ്ജസ്വലമാക്കും. ആദ്യമേ ക്ഷീണത്തിലും സമ്മർദ്ദത്തിലുമാണെങ്കിൽ,കാറ്റ് ആ ക്ഷീണം അധികരിപ്പിക്കും.

സന്തുലിതാവസ്ഥയിലേക്കുള്ള മടക്കം


അവസാനം കാറ്റ് നിൽക്കുമ്പോൾ,നിങ്ങൾക്ക് ഉടനെ തന്നെ ആ മാറ്റം അനുഭവപ്പെടും.
ശ്വസന നിരക്ക് സാവധാനത്തിലാകും, ഹൃദയമിടിപ്പ് പൂർവസ്ഥിതിയിലാകും,ശബ്ദത്തിന് പഴയ രൂപം തിരിച്ചു കിട്ടും.സ്ഥിരത കൈവരിച്ചതായി നിങ്ങളുടെ ശരീരം മനസ്സിലാക്കും.
കാറ്റ് മൂലമുള്ള അസ്വസ്ഥത ലഘൂകരിക്കാൻ,നിശബ്ദമായി ഇരുന്നാൽ മതിയാകില്ല. നിലത്ത് ഊന്നി നിൽക്കേണ്ടി വരും.അനങ്ങാതിരിക്കുന്ന എന്തിലെങ്കിലും പിടിച്ചുകൊണ്ട്, ഭിത്തിയിലോ തറയിലോ ഭൂമിയിലോ പിടിച്ച് കൊണ്ട് നിൽക്കുകയാണ് വേണ്ടത്.
ശ്വാസോച്ഛാസം സാവധാനത്തിലാക്കുക. അപ്പോൾ,വാഗസ് നാഡിചുറ്റുപാട് ശാന്തമാണെന്ന്മനസ്സിലാക്കും.ഇളം ചൂടുവെള്ളം കുടിക്കുന്നതും കട്ടിയുള്ള വസ്ത്രം ധരിക്കുന്നതും പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങാൻ സഹായിക്കും.
ഊർജ്ജത്തെ നേരിടുകയല്ല വേണ്ടത്, പുറത്തുള്ള ചലനം അകത്തൊരു ഭീഷണിയല്ല എന്ന്ശരീരത്തെ ഓർമ്മിപ്പിക്കുകയാണ് വേണ്ടത്.

തിരിച്ചറിവ്


കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.അദൃശ്യമായ സൂചനകളിലൂടെ ലോകത്തെയും ചരിത്രത്തെയുമൊക്കെവായിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ നിങ്ങൾ സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്.
ഒന്നും ഒരിക്കലും നിശ്ചലമായി നിൽക്കുന്നില്ലഎന്നതിന് ജീവിതത്തിൽ നിന്നുള്ള ഏറ്റവും നല്ല ഓർമ്മപ്പെടുത്തലാണ് കാറ്റ്.അത് മരങ്ങളെയും മേഘങ്ങളെയും മനസ്സിനെയുംഒരുപോലെ പിടിച്ചു കുലുക്കും.
അത് മനസ്സിലാക്കി കഴിഞ്ഞാൽ,പിന്നെ നിങ്ങൾക്ക് കാറ്റ് അസ്വസ്ഥതയായി തോന്നില്ല.അത് നിങ്ങളുടെ നാഡികളോട് സംസാരിക്കുകയാണെന്നേ തോന്നുകയുള്ളൂ.
മാറ്റങ്ങളെയൊക്കെ അനുഭവിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങൾ ജീവനോടെ ഇരിക്കുന്നുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണത്.




softmind kochi
പ്രായമാകുന്തോറും സമയം വേഗത്തിൽ പോകാൻ കാരണം

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു.

Apr 17, 2026
Softmind
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന

വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.

Apr 06, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം

നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

Apr 01, 2026
softmind kochi
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം

ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.

Apr 01, 2026
softmind kochi
അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യമുണ്ടായിട്ടും ചില വിശ്വാസങ്ങൾ ഒഴിവാക്കാനാകാത്തതിന് കാരണം

മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.

Mar 31, 2026
softmind kochi
നന്നായി ആസ്വദിച്ച പരിപാടിയാണെങ്കിലും അത് കഴിഞ്ഞ് വന്നാൽ തളർച്ച തോന്നാൻ കാരണം

നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.

Mar 31, 2026
softmind kochi
ചില ദിവസങ്ങളിൽ ഊഷ്മളതയും ആത്മവിശ്വാസവും, മറ്റു ചിലപ്പോൾ തണുപ്പും ഉൾവലിവുംതോന്നാൻ കാരണം

ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്.

Mar 30, 2026
break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal