Mar 17, 2022
വൈകൃത ലൈംഗിക ബന്ധവും ഓട്ടിസവും
സെക്സ് ബയോളജിക്കളായ ഒരു ആവശ്യമാണെന്ന് മനസ്സിലാക്കി ഉചിതമായ നടപടികളെടുക്കണം.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ വികാരത്തെ അടിച്ചമർത്തി ജീവിക്കുന്നത് അവന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ ഗുരുതരമാവാൻ മാത്രമാണ് സഹായിക്കുക.
ഓട്ടിസം ഉള്ള ഒരു കുട്ടിയുടെ മാതാപിതാക്കൾ (സുരേന്ദ്രനും രാധയും) തമ്മിലുള്ള സംഭാക്ഷണം ശ്രദ്ധിക്കു:
"വിഷ്ണുവിന് പതിനെട്ട് വയസ്സായി. അവന്റെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ"?
"മനസ്സിലായില്ല"
"നിങ്ങൾക്കറിയില്ലേ കൗമാരക്കാലത്തു പുരുഷ ലൈംഗികാവയവങ്ങളായ ലിംഗം, വൃഷണങ്ങൾ എന്നിവ വളർച്ച പ്രാപിക്കുന്നു. അപ്പോൾ ലിംഗത്തിന് ഉദ്ധാരണവും സ്ഖലനവും സംഭവിക്കും. അവർക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള താല്പര്യമുണ്ടാവും. അപ്പോൾ അത് മനസ്സിലാക്കികൊണ്ടുള്ള നടപടികൾ നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവണം".
"നീ പറഞ്ഞുവരുന്നത്"?
"നിങ്ങൾ അവന്റെ ലൈംഗിക ചോദന ശമിപ്പിക്കുന്നതിനുള്ള എന്തെങ്കിലും ഒരു വഴി കണ്ടെത്തണം".
എന്ത് ?
"അവന് സ്വയം ഭോഗം ചെയ്യുന്നതിന് വേണ്ട സാഹചര്യം ഉണ്ടാവണം.അത് എങ്ങനെ ചെയ്യണമെന്ന് അവന് പറഞ്ഞുകൊടുക്കണം.അവൻ ജൈവ ചോദനയ്ക്ക് വിധേയമായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന പ്രായത്തിലാണ്. സെക്സ് ബയോളജിക്കളായ ഒരു ആവശ്യമാണെന്ന് മനസ്സിലാക്കി ഉചിതമായ നടപടികളെടുക്കണം.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ വികാരത്തെ അടിച്ചമർത്തി ജീവിക്കുന്നത് അവന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ ഗുരുതരമാവാൻ മാത്രമാണ് സഹായിക്കുക".
"നമ്മുടെ സംസ്കാരത്തിനും സാമൂഹ്യകെട്ടുറപ്പിനും കടക വിരുദ്ധമായ കാര്യങ്ങളാണ് നീ പറയുന്നത് .വൃത്തികെട്ട മനസ്സുള്ള നിയ്യുമായി നടത്തിയ വൈകൃതമായ ശാരീരിക ബന്ധമാണ് ഓട്ടിസം ബാധിച്ച ഇവന്റെ ജന്മത്തിന് കാരണം ".
ഒരിക്കലുമല്ല. സുരേന്ദ്രന്റെ ധാരണ ശരിയല്ല . സെക്‌സിൽ വൈകൃതം എന്നൊന്നില്ല.വ്യത്യസ്തമായ ലൈംഗിക ബന്ധപ്പെടൽ കൊണ്ടല്ല ഓട്ടിസമുള്ള കുട്ടികളുണ്ടാകുന്നത്.മോശമായ പാരന്റിങ്, പ്രതിരോധ കുത്തിവെയ്പുകൾ പോക്ഷകാഹാരക്കുറവ് എന്നിവയും ഓട്ടിസത്തിന് കാരണങ്ങളല്ല. .ഇലക്ട്രോണിക് ഗാഡ്‌ജെക്റ്റുകളുടെ അമിതമായ ഉപയോഗം കൊണ്ടാണ് ഈ കാലഘട്ടത്തിൽ ഓട്ടിസം വർദ്ധിച്ചു വരുന്നത് എന്നതും ശരിയല്ല.ടിവിയും ഇന്റർനെറ്റും മൊബൈൽഫോണും വരുന്നതിന് മുൻപും ഇവിടെ ഓട്ടിസം ഉണ്ടായിരുന്നു. ഓട്ടിസത്തെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ വർദ്ധിക്കുന്നതനുസരിച്ചു അത്തരം കുട്ടികളെ കൂടുതലായി ഇന്ന് കണ്ടെത്തുന്നു. അത് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ(Autism Spectrum Disorder) എന്നത് ചില പ്രത്യേയ്ക സ്വഭാവ സവിശേഷതകൾ കൂടിച്ചേരുമ്പോൾ വരുന്ന ഒരവസ്ഥയാണ്.ഓട്ടിസ്റ്റിക് അവസ്ഥ അനുഭവിക്കുന്ന കുട്ടികളുടെ പെരുമാറ്റത്തിലും ജീവിത രീതികളിലും വ്യത്യാസങ്ങൾ കാണാം. ഓട്ടിസം ഉള്ളവർക്ക് ബാഹ്യലോകവുമായി ഇടപെഴകുന്നതിൽ താല്പര്യമില്ല. അനുതാപമില്ല. ആരുമായും വൈകാരികബന്ധം സ്ഥാപിക്കാൻ ഇഷ്ടമില്ല. ആളുകളുമായി ആശയവിനിമയം നടത്താനുള്ള ശേഷികുറവുണ്ട്. ഒറ്റയ്ക്ക് ജീവിക്കാനാണ് അവർക്കിഷ്ടം. ഒരേ രീതിയിൽ ആവർത്തിക്കുന്ന പെരുമാറ്റങ്ങളും ശാരീരികചലനങ്ങളും അവർ പ്രകടിപ്പിക്കുന്നു. ഒരേ പോലെ കാര്യങ്ങൾ ചെയ്യുന്നതിൽ അവർ ഊന്നൽ കൊടുക്കുന്നു.ജനിത ഘടകങ്ങൾ ഓട്ടിസം ഉണ്ടാകുന്നതിൽ വലിയ പങ്കുണ്ട്. കുഞ്ഞിന്റെ മഷ്തിഷ്കത്തെ ബാധിക്കുന്ന അസുഖങ്ങൾ, ഗർഭാവസ്ഥയിൽ സംഭവിക്കുന്ന ഹോർമോൺ സംബന്ധമായ തകരാറുകൾ ഒക്കെ ഇത്തരമൊരു അവസ്ഥയുണ്ടാവാൻ കാരണങ്ങളാണ്.
ഓട്ടിസം ഉള്ള കുട്ടികൾ നിരവധി വൈകാരിക മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്.ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാതിരിക്കുക, പെട്ടെന്ന് ദേഷ്യം വരുക, അക്രമണത്തിനു മുതിരുക, ഒരേ പ്രവൃത്തിതന്നെ ആവർത്തിച്ചാവർത്തിച്ചു ചെയ്യുക, അടങ്ങിയിരിക്കാനുള്ള കഴിവ് കുറവ് എന്നി പ്രശ്‌നങ്ങൾ അവർ അനുഭവിക്കുന്നു.മാത്രമല്ല ഓട്ടിസം ഉള്ളവർ അതെ പ്രായത്തിലുള്ള മറ്റ് കുട്ടികളെക്കാൾ അസാധാരണ കഴിവുള്ളവരാണ് എന്ന പ്രചാരണം ശരിയല്ല.ഓട്ടിസം ഉള്ള കുട്ടികളിൽ ഭൂരിഭാഗം പേരും ബൗദ്ധിക വളർച്ചക്കുറവുള്ളവരാണ്.ചില കുട്ടികൾ വ്യത്യസ്തമായ ചില കഴിവുകൾ ഉള്ളവരാണ് പക്ഷേ അത് ഓട്ടിസം എന്ന അവസ്ഥ സൃഷ്ടിക്കുന്ന കഴിവുകൾ അല്ല.
രക്ഷകർത്താക്കൾ ചെയ്യേണ്ടത്
മനുഷ്യ ശിശുവിന്റെ മഷ്തിഷം വളരെ ലോലമാണ്. അതിന്റെ വികാസം സാമൂഹ്യമായ ഇടപെടലിലൂടെയാണ് സംഭവിക്കുന്നത്.പുറം ലോകവുമായി ഇടപെട്ട് മാത്രം സംഭവിക്കുന്ന ന്യൂറോൺ കണക്ഷനുകൾ കുട്ടികൾക്ക് വളരെ അത്യാവശ്യമാണ് സാമൂഹ്യമായി പെരുമാറുന്നതിനും ജീവിക്കുന്നതിനും വേണ്ട കോശ ബന്ധങ്ങൾ കുഞ്ഞിന്റെ ന്യൂറോണുകളും പേശികളും തമ്മിലും കുഞ്ഞിന്റെ ശരീരവും ബാഹ്യലോകവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളുടെ ഫലമായി ആര്ജിച്ചെടുക്കുന്നതാണ്.പരിസരത്തുള്ള ശബ്ദങ്ങളോടും രൂപങ്ങളോടും കുട്ടി പ്രതികരിക്കുന്നു. നിറങ്ങൾ കാണുന്നത് ശബ്ദങ്ങൾ കേൾക്കുന്നത്, അനുഭവങ്ങൾ ലഭിക്കുന്നത് എല്ലാം അവരുടെ വികാസത്തിന്റെ അത്യാവശ്യ ഘടകങ്ങളാണ്. അതിനാൽ മനുഷ്യമഷ്തിഷ്കത്തിന്റെ ജീവശാസ്ത്രപരമായ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
കുട്ടികളുടെ ശാരീരിക വളർച്ചയുടെ വിവിധ ഘട്ടങ്ങൾ വൈകി സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.സംസാരശേഷി തീരെ ഇല്ലാത്ത അവസ്ഥ, അസാധാരണമായ ഭാവാദികൾ , വിക്കോടുകൂടിയുള്ള സംസാരം, സാമൂഹ്യമായ ഇടപെടലിൽ നിന്ന് പിന്തിരിയൽ, കൂടെയുള്ളവരുമായി ആശയവിനിമയം ചെയ്യുന്നതിലുള്ള പ്രശ്‌നങ്ങൾ, ആവർത്തിച്ചുള്ള ശാരീരിക ചലനങ്ങൾ, ഒരേ പോലെ ഓരോ കാര്യങ്ങളും ചെയ്യുക തുടങ്ങിയ സ്വഭാവ പ്രത്യേയ്കതകൾ കുട്ടികളിൽ കാണുന്നുണ്ടോ എന്ന് കണ്ടെത്തണം.
കുട്ടിക്കാലത്തെയും കൗമാരത്തിലെയും മിക്ക ലൈംഗിക പെരുമാറ്റങ്ങളും സ്വാഭാവികമായ ശാരീരിക മാനസിക പ്രക്രിയയുടെ ഭാഗമാണ്.ഓട്ടിസം ബാധിച്ച കുട്ടികളും കൗമാരക്കാരും പ്രശ്നകരമായ ലൈംഗിക പെരുമാറ്റത്തിൽ ഏർപ്പെടുകയാണെങ്കിൽ, അത് സാമൂഹികവും ആശയവിനിമയപരവും ഇന്ദ്രിയഗ്രാഹ്യവുമായ പ്രശ്നങ്ങളും കാരണമായിരിക്കാം.അതുകൊണ്ട് അവരുടെ ആരോഗ്യകരമായ ലൈംഗിക പെരുമാറ്റം മനസ്സിലാക്കാൻ പ്രൊഫഷണൽ സഹായം ആവശ്യമായി വരുന്നു.
ഓട്ടിസം ഇല്ലാതാക്കുന്നതിനുള്ള ചികിത്സകൾ ഇന്ന് നിലവിൽ ഇല്ല .ഓട്ടിസ്റ്റിക് സ്പെക്ട്രം അവസ്ഥയുള്ളവരുടെ പെരുമാറ്റ വൈകല്യങ്ങൾ നിയന്ത്രിക്കുന്നതിന് പെരുമാറ്റ പരിശീലങ്ങൾ ആവശ്യമായി വരും, വൈകാരിക നിയന്ത്രണത്തിന് ചിലപ്പോൾ മരുന്നു ചികിത്സവേണ്ടിവരും. മനോരോഗവിദഗ്ദർ, പുനരധിവാസ മനഃശാസ്ത്രജ്ഞർ, ചികിത്സ മനഃശാസ്ത്രജ്ഞർ, ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും