24*7 Emergency Care : +919061 818732
For appointment call : +917736484813

Mar 31, 2026

നന്നായി ആസ്വദിച്ച പരിപാടിയാണെങ്കിലും അത് കഴിഞ്ഞ് വന്നാൽ തളർച്ച തോന്നാൻ കാരണം

softmind kochi

നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.

മനോഹരമായ സായാഹ്നം. കളിയും ചിരിയും തമാശയും.ഹൃദ്യമായ വർത്തമാനങ്ങൾ, കൂടെയുള്ളവരുടെ സ്നേഹം. അത് കഴിഞ്ഞ്നിങ്ങൾ മടങ്ങുമ്പോഴും ആനന്ദഭരിതമായിരിക്കും. പക്ഷേ, പുറത്തിറങ്ങുന്ന നിമിഷം മുതൽ പ്രത്യേക ഭാരം ഉള്ളിൽ നിറയാൻ തുടങ്ങും.


വീട്ടിലെത്തുമ്പോഴേക്കും, ശരീരത്തിന് ബാഗിനേക്കാൾ ഭാരം അനുഭവപ്പെടും. നിങ്ങൾ നേരെ കിടക്കയിലേക്ക് മറിഞ്ഞുവീഴും. സങ്കടമോ ഉത്കണ്ഠയോ കൊണ്ടാകില്ല, പറഞ്ഞറിയിക്കാനാകാത്ത ഒരു ശൂന്യത. ആ നല്ല നിമിഷങ്ങൾ  നിങ്ങൾ വീണ്ടും ഓർത്ത് നോക്കും.തളർച്ച വിട്ടുമാറാതെ കൂടെ നിൽക്കും. പരിപാടിയൊക്കെ ശരിക്ക് ആസ്വദിച്ചിട്ടും എന്തുകൊണ്ടാകും ഇത്രയധികം ക്ഷീണം?

മാനുഷിക ബന്ധങ്ങൾക്കിടയിലെ അദൃശ്യമായ പ്രവർത്തനങ്ങൾ


മറ്റുള്ളവരോടൊപ്പമായിരിക്കുന്നത് സുഖകരമായി തോന്നുമെങ്കിലും, തലച്ചോറിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഊർജ്ജം ആവശ്യമുള്ള പ്രവൃത്തികളിൽ ഒന്നാണത്. ഓരോ നോട്ടവും, ആംഗ്യവും, സംസാരവും, നിശബ്ദത പോലും തലച്ചോർ നിരന്തരം വിശകലനം ചെയ്യും:“സുരക്ഷിതമാണോ? അവർക്ക് എന്ത് തോന്നുന്നുണ്ടാകും? എങ്ങനെയാണ് പ്രതികരിക്കേണ്ടത്?”
ഈ ചോദ്യങ്ങളൊന്നും വാക്കുകളായല്ല പുറത്ത് വരിക. അവ നിങ്ങളുടെലിംബിക് സിസ്റ്റത്തിൽ,വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. സംസാരിക്കുമ്പോഴും ചിരിക്കുമ്പോഴും തലച്ചോർ മറ്റുള്ളവരുടെ മുഖഭാവങ്ങൾ നിരീക്ഷിക്കുകയും നിങ്ങളുടെ ശബ്ദത്തിലും ഭാവത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്യും. മില്ലിസെക്കന്റുകൾക്കുള്ളിൽ നടക്കുന്ന ഈ അദൃശ്യ പ്രവൃത്തിയാണ് സാമൂഹിക ഇടപെടലുകൾ സുഗമമാക്കുന്നത്.ഇതിന് വലിയ തോതിലുള്ള ഊർജ്ജം ആവശ്യമാണ്.
സന്തോഷത്തിന് പോലും ഊർജ്ജം ആവശ്യമുണ്ട്. മണിക്കൂറുകളോളം മറ്റുള്ളവരുടെ വികാരങ്ങളുമായി ചേർന്നുപോയതിന് ശേഷം, നിങ്ങളുടെ നാഡീവ്യൂഹംവിശ്രമത്തിനായി ദാഹിക്കും.

പുഞ്ചിരിക്ക് പിന്നിലെ രസതന്ത്രം


മറ്റുള്ളവരുമായി ഇടപഴകുമ്പോഴും തലച്ചോർഡോപാമൈൻ, ഓക്സിടോസിൻഎന്നീ ഹോർമോണുകൾ പുറപ്പെടുവിക്കും. ഇവയാണ് നമുക്ക് ഊഷ്മളതയും ആത്മവിശ്വാസവും നൽകുന്നത്. എന്നാൽ എത്ര തന്നെ ആവേശമുണ്ടെങ്കിലുംനിശ്ചിത സമയത്തിന് ശേഷം ഒരു താഴ്ചയുണ്ടാകും.
ഏകാന്തതയിലേക്ക് മടങ്ങുമ്പോൾ ഈ ഹോർമോണുകളുടെ അളവ് കുറയും. അന്നേരം അനുഭവപ്പെടുന്ന നിശബ്ദത ദുഖം കൊണ്ട് ഉണ്ടാകുന്നതൊന്നുമല്ല, നിങ്ങളുടെ ശരീരം സ്വയം അങ്ങനെ ക്രമീകരിക്കുന്നതാണ്. മറ്റുള്ളവരുമായി ചിലവഴിച്ചപ്പോൾഉണ്ടായ ഊർജ്ജത്തിൽ നിന്ന് ശരീരം നിങ്ങളുടെ സ്വന്തം അവസ്ഥയിലേക്ക് മടങ്ങും. ഈ മാറ്റമാണ് ക്ഷീണമായി അനുഭവപ്പെടുന്നത്. അത് സ്വാഭാവികമാണ്.
അതുപോലെ, ആവേശഭരിതമായ സാഹചര്യങ്ങളിൽ ഉയരുന്ന അഡ്രിനാലിൻ അളവ് പിന്നീട് കുറയുമ്പോഴും നിങ്ങൾക്ക് നിശബ്ദതയും ഇരുട്ടും വിശ്രമവും ആവശ്യമായി വന്നേക്കാം.

കേൾക്കുന്നതിന്റെ ഭാരം


അധികമൊന്നും സംസാരിച്ചില്ലെങ്കിൽ പോലും, ചുറ്റുപാടുകൾ ഊർജ്ജം വലിച്ചെടുക്കും. ശ്രദ്ധിച്ചു കേൾക്കുന്നതുംമറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതുമൊക്കെ തലച്ചോറിലെ വൈകാരിക ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ കഠിനമായ ജോലികളിൽ പെട്ടതാണ്.
നിങ്ങൾ എത്രത്തോളം സഹാനുഭൂതി ഉള്ളവരാണോ, അത്രത്തോളം നിങ്ങളുടെ തലച്ചോർ അധ്വാനിക്കും എന്നതാണ്. സഹാനുഭൂതി എന്നാൽ വെറുതെ തോന്നുന്ന ഒന്നല്ല; അത് മറ്റൊരാളുടെ വികാരം നമ്മുടെ ഉള്ളിലും അതേപടിആവിഷ്കരിക്കാൻ ശ്രമിക്കലാണ്. അതുകൊണ്ട്, മണിക്കൂറുകളോളം മറ്റുള്ളവർക്കിടയിൽ ഇരുന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ അവരുടെ പലതരം വികാരങ്ങൾ കൂടി ഉള്ളിൽവഹിക്കുന്നുണ്ടാകും.

തളർച്ചയുടെ ശാരീരിക ഭാഷ


പരസ്പരമുള്ള ഇടപെടലുകൾക്ക് ശേഷം ശാരീരികമായി തളർച്ച തോന്നാം. ചിരിക്കുക, തലയാട്ടുക, ശരിയായ രീതിയിൽ ഇരിക്കുക തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾക്കും തുടർച്ചയായ ശാരീരിക അധ്വാനം ആവശ്യമാണ്. പ്രത്യേക ആവശ്യങ്ങൾക്കായിപ്രവർത്തനം തുടങ്ങിയ ഈ സംവിധാനങ്ങൾ പതുക്കെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതുണ്ട്. അപ്പോൾ അനുഭവപ്പെടുന്നതാണ് ആ തളർച്ച. അത് ബലഹീനതയല്ല, മറിച്ച് നിങ്ങളുടെ ശരീരം ആ പ്രക്രിയ പൂർത്തിയാക്കുന്നതാണ്.

സ്വന്തത്തിലേക്കുള്ള മടക്കം


കൂടിക്കാഴ്ചക്ക് ശേഷം വാതിലൊക്കെ അടച്ച് നിങ്ങൾ ദീർഘമായി ശ്വാസം വലിക്കുമ്പോൾ അനുഭവപ്പെടുന്നത് ഒറ്റപ്പെടലാകില്ല, ശരീരത്തിന്റെ വീണ്ടെടുപ്പായിരിക്കും. മറ്റുള്ളവരിൽ നിന്ന്സ്വന്തം ശ്വാസോചവാസത്തിലേക്കും ഹൃദയമിടിപ്പിലേക്കും തലച്ചോർനിങ്ങളുടെ ശ്രദ്ധ തിരിക്കും. മണിക്കൂറുകളോളം മറ്റുള്ളവർക്കായി ചെലവഴിച്ച ശേഷം നിങ്ങൾ നിങ്ങളിലേക്ക് തന്നെ മടങ്ങും.
അതുകൊണ്ടാണ്, ഏകാന്തതയ്ക്ക് മുറിവുണക്കാനുള്ള കഴിവുണ്ടാകുന്നത്. നിങ്ങൾ അന്നേരം ആളുകളെ വെറുക്കുകയായിരിക്കില്ല, മറ്റുള്ളവരുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിച്ച തലച്ചോറിനെ റീചാർജ് ചെയ്യുകയായിരിക്കും.

തിരിച്ചറിവ്


സന്തോഷകരമായ ഒത്തുചേരലുകൾക്ക് ശേഷവും നിങ്ങൾക്ക് തളർച്ച തോന്നുന്നത് ബന്ധങ്ങൾ എന്നത് ഒരേസമയം സന്തോഷവും  അധ്വാനവും ആയതുകൊണ്ടാണ്. നിങ്ങൾ അവിടെ അഭിനയിക്കുകയല്ലായിരുന്നു, മറിച്ച് മനുഷ്യന്റെ പുരാതന ആചാരമായ ഊർജ്ജ കൈമാറ്റത്തിൽഏർപ്പെടുകയായിരുന്നു.
അതുകൊണ്ട് സന്തോഷം നിറഞ്ഞ നിമിഷങ്ങൾക്ക് ശേഷം നിശബ്ദത തോന്നുമ്പോൾ അതിനെ തടയരുത്. ധാരാളം വെള്ളം കുടിക്കുക, വെളിച്ചം കുറഞ്ഞയിടത്ത് ഇരിക്കുക, ദീർഘമായി ശ്വസിക്കുകതുടങ്ങിയവയൊക്കെ ചെയ്യാം. നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.




softmind kochi
പ്രായമാകുന്തോറും സമയം വേഗത്തിൽ പോകാൻ കാരണം

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു.

Apr 17, 2026
Softmind
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന

വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.

Apr 06, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം

നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

Apr 01, 2026
softmind kochi
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം

ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.

Apr 01, 2026
softmind kochi
അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യമുണ്ടായിട്ടും ചില വിശ്വാസങ്ങൾ ഒഴിവാക്കാനാകാത്തതിന് കാരണം

മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.

Mar 31, 2026
softmind kochi
ചില ദിവസങ്ങളിൽ ഊഷ്മളതയും ആത്മവിശ്വാസവും, മറ്റു ചിലപ്പോൾ തണുപ്പും ഉൾവലിവുംതോന്നാൻ കാരണം

ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്.

Mar 30, 2026
softmind kochi
കാറ്റുള്ള ദിവസങ്ങൾ അസ്വസ്ഥമാകാൻ കാരണം

കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.

Mar 30, 2026
break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal