Apr 01, 2026
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം
ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.
അതേ അവസ്ഥമുമ്പും നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. ഇനി ഒരിക്കലുമില്ല എന്ന് സ്വയം പ്രതിജ്ഞ ചെയ്തതുമായിരിക്കും. അത്തരം ബന്ധങ്ങളിലേക്ക് ഇനിയില്ല, ആ തർക്കത്തിന് ഇനിയില്ല, ആ രീതിയിൽഇനി പ്രതികരിക്കില്ല എന്നൊക്കെഉറപ്പിച്ചതായിരിക്കും.
എന്നാലും, വീണ്ടും അവ ആവർത്തിക്കും. അതേ കാര്യങ്ങൾ പറയും, അതേ വേദന ഉള്ളിൽ വീണ്ടും അനുഭവിക്കും.
നിങ്ങൾക്ക് അതേപ്പറ്റി പണ്ടേ നല്ല ബോധ്യമുണ്ടാകാം. അതിന്റെ കാരണവുംഅറിയാമായിരിക്കും. നിങ്ങൾ അത് നന്നായി മനസ്സിലാക്കി മറ്റുള്ളവരോടൊക്കെഅതേപ്പറ്റിസംസാരിക്കുക വരെ ചെയ്തിട്ടുണ്ടാകാം. എന്നിട്ടും എന്തുകൊണ്ടായിരിക്കും അദൃശ്യമായ ഏതോ ഒരു കൈ നിങ്ങളെ ആ പഴയ കഥയിലേക്ക് വീണ്ടും വലിച്ചു കൊണ്ട് പോകുന്നത്?
ശരീരത്തിൽ ജീവിക്കുന്ന ഓർമ്മകൾ
പഠനവും തിരിച്ചറിവുമൊക്കെ നടക്കുന്നത് മനസ്സിനകത്താണെന്നായിരിക്കും നിങ്ങളുടെ ധാരണ. യഥാർത്ഥത്തിൽ ആഴത്തിലുള്ള പഠനം നടക്കുന്നത് ശരീരത്തിൽ വെച്ച് തന്നെയാണ്. നിങ്ങൾ അനുഭവിച്ച വികാരങ്ങൾ എല്ലാം നിങ്ങളുടെനാഡീവ്യൂഹത്തിൽ അടയാളങ്ങൾബാക്കി വെച്ചിട്ടുണ്ടാകും. അത് മുമ്പ് എപ്പോഴോ നിങ്ങളെ സംരക്ഷിക്കാൻ നിങ്ങളുടെ ശരീരം പരിശീലിച്ച ഒരു പ്രതികരണ രീതിയായിരിക്കും.
വേദനയെക്കുറിച്ച് വിവരിക്കാൻ പഠിക്കുന്നതിനും എത്രയോ മുമ്പ്, അതിനെ അതിജീവിക്കാനുള്ള വഴികൾ നിങ്ങളുടെ ശരീരം പഠിച്ചുകഴിഞ്ഞിട്ടുണ്ട്.
മുമ്പ് ഏതെങ്കിലും അവസരത്തിൽ സ്നേഹം പിരിമുറുക്കമായി തോന്നിയിട്ടുണ്ടെങ്കിൽ, ഒരാളോട് അടുക്കുമ്പോൾ തന്നെ സ്വാഭാവികമായി നിങ്ങളുടെ പേശികൾ വലിഞ്ഞു മുറുകാൻ സാധ്യതയുണ്ട്.
അത് പോലെ, കലഹം അപകടമായി അനുഭവം ഉണ്ടെങ്കിൽ, ഇന്നും ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ തന്നെ നിങ്ങളുടെ ശബ്ദം വിറകൊള്ളാൻ തുടങ്ങും.
നിങ്ങൾ ഇതിനെ തെറ്റുകൾ എന്നായിരിക്കും വിളിക്കുന്നുണ്ടാവുക. വാസ്തവത്തിലെത്പ്രത്യേക തരം സുരക്ഷയാണ്. അതുകൊണ്ടാണ് തെറ്റാണെന്ന തിരിച്ചറിവ് കൊണ്ട് മാത്രം ഈ ശീലങ്ങളെ മാറ്റാൻ കഴിയാത്തത്. ശരീരമാണ്എപ്പോഴും ആദ്യം പ്രവർത്തിക്കുക.കുറച്ച് കഴിഞ്ഞ് മാത്രമേ ആ പ്രവൃത്തിയെ ന്യായീകരിക്കാൻ മനസ്സ് ഓടിയെത്തൂ.
അതിജീവനത്തിനായുള്ള തലച്ചോറിന്റെ കുറുക്കുവഴികൾ
തലച്ചോറിലെഅമിഗ്ദലഎന്ന ഭാഗം വൈകാരികമായ ഓർമ്മകളെയാണ് സൂക്ഷിച്ച് വെക്കുക. പഴയൊരു വേദനയെ ഓർമ്മിപ്പിക്കുന്ന എന്തെങ്കിലും മുന്നിൽ വരുമ്പോൾ, അത് യുക്തിയുടെ അനുവാദത്തിനൊന്നുംകാത്ത് നിൽക്കില്ല; തൽക്ഷണം പ്രവർത്തിക്കും. അത് ശരീരത്തിൽ അഡ്രിനാലിനും പിരിമുറുക്കവുംനിറക്കും.
"ഇപ്പോൾ ഞാൻ സുരക്ഷിതനാണ്" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.എന്നാൽ, അമിഗ്ദലയ്ക്ക് കാലബോധമുണ്ടാകില്ല. അതിനെ സംബന്ധിച്ചിടത്തോളം പഴയ അപകടം ഇപ്പോഴും നിലനിൽക്കുന്നു എന്ന തോന്നലായിരിക്കും. അപരിചിതമായ അനിശ്ചിതത്വത്തേക്കാൾ പരിചിതമായ വേദനക്കായിരിക്കും തലച്ചോർ മുൻഗണന നൽകുക. അതുകൊണ്ട്, കൈകാര്യം ചെയ്യാൻ അറിയാവുന്ന പഴയ വേദനകളിലേക്ക് അത് നിങ്ങളെ പതുക്കെ കൂട്ടിക്കൊണ്ട് പോകും. ഇത് നിങ്ങൾക്ക് അറിവില്ലാത്തത് കൊണ്ടല്ല, തലച്ചോർ അതിന്റെ പണി എളുപ്പമാക്കാൻ നോക്കുന്നതാണ്.
പരിചിതമായഅവസ്ഥയിൽ ആശ്വാസം തോന്നാം
വേദനകൾ മുൻകൂട്ടിഅറിയാൻ കഴിയുന്നതാകുമ്പോൾഅത് ഒരുതരം ആശ്വാസമായി മാറാറുണ്ട്. പരാജയപ്പെട്ടേക്കാവുന്ന പുതിയൊരു സാധ്യതയേക്കാൾ സുരക്ഷിതമായി നമുക്ക് തോന്നുക പരിചിതമായ നിരാശകളായിരിക്കും. "ഈ വേദന എനിക്ക് ശീലമാണല്ലോ" എന്ന് മനസ്സ് പറയും. നിങ്ങളുടെ കഷ്ടപ്പെടാനുള്ള ആഗ്രഹം കൊണ്ടല്ല ഇത് സംഭവിക്കുന്നത്, നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒന്നായി ആ വേദന മാറിയത് കൊണ്ടാണ്.
ഈ ശീലം മാറ്റുക എന്നാൽ സ്വയം പൊരുതുക എന്നല്ല; അപരിചിതമായ സാഹചര്യങ്ങളിലും സുരക്ഷിതത്വം കണ്ടെത്താൻ നിങ്ങളുടെ നാഡീവ്യൂഹത്തെ പരിശീലിപ്പിക്കുക എന്നാണ്.
തിരിച്ചറിവിന്റെ നിമിഷം
ഓരോ തവണയും നിങ്ങൾ പഴയ രീതിയിൽ പ്രതികരിക്കാൻ തുടങ്ങുമ്പോഴും, അത് തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അന്നേരം നിങ്ങൾ പരാജയപ്പെടുകയല്ല; നിങ്ങളുടെ തലച്ചോറിലെ സ്ഥിരം രീതികളെ മാറ്റിവരയ്ക്കുകയാണ്. തലച്ചോറിലെ നാഡീപാതകളുടെമാറ്റംസാവധാനത്തിലായിരിക്കും. ഓരോ തവണയും ആ പഴയ പ്രതികരണത്തെ തിരിച്ചറിയുമ്പോൾ, പുതിയൊരു പാത നിർമ്മിക്കപ്പെടും.
പെട്ടെന്ന് ദേഷ്യമോ, ഉൾവലിയലോ, അനാവശ്യമായ മാപ്പപേക്ഷയോ ഒക്കെ ചെയ്യാൻ തോന്നുമ്പോൾ ഒന്ന് നിർത്തുക. ആ കാര്യത്തെ തടയല്ല ലക്ഷ്യം. ആ അവസ്ഥ അനുഭവിക്കാൻ അത് അത്യാവശ്യമാണ്. ആ നിമിഷമാണ് തിരിച്ചറിവ് ശരീരത്തിലേക്ക് എത്തുക.
മാറ്റത്തിന്റെ യഥാർത്ഥ പ്രവർത്തനം
മാറ്റം എന്നാൽ പഴയ ശീലങ്ങളെ മായ്ച്ചു കളയലല്ല; മറിച്ച് അവയ്ക്ക് പുതിയ പര്യവസാനങ്ങൾ നൽകലാണ്. പഴയൊരു തെറ്റ് ആവർത്തിക്കാൻ തോന്നുമ്പോൾ അവിടെത്തന്നെ നിൽക്കാനും, ഓടിപ്പോകാതെ ആ നിമിഷം സമാധാനമായി കൈകാര്യം ചെയ്യാനും പഠിക്കുമ്പോൾ, അപകടം അവസാനിച്ചു എന്ന് നിങ്ങളുടെ ശരീരം മനസ്സിലാക്കും. അങ്ങനെയാണ് ആ കുരുക്ക് അഴിയുന്നത്.
തിരിച്ചറിവ് ഒരു വെളിച്ചമാണെങ്കിൽ, അനുകമ്പ ആ വെളിച്ചത്തിലെ ചൂടാണ്. സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് നിങ്ങൾക്ക് ഒരിക്കലും മാറാൻ കഴിയില്ല. സ്വയം ആശ്വസിപ്പിച്ചുകൊണ്ട് മാത്രമേ ഏത് മാറ്റവും സാധ്യമാകൂ.
തിരിച്ചറിവ്
നിങ്ങൾ വൈകാരികമായ തെറ്റുകൾ ആവർത്തിക്കുന്നത് നിങ്ങളുടെ തലച്ചോറ് മുമ്പ് ശരീരത്തെ സംരക്ഷിച്ച രീതികളോട് പിന്നെയുംവിശ്വസ്തത പുലർത്തുന്നത് കൊണ്ടാണ്. നിങ്ങൾ ഇപ്പോൾ സുരക്ഷിതനാണെന്ന് നിങ്ങളുടെ ശരീരം അപ്പോഴും അറിഞ്ഞിട്ടുണ്ടാകില്ല. അത്പ്രതിരോധമൊന്നുമല്ല, ഓർമ്മയാണ്.
സമയവും ക്ഷമയും ഉണ്ടെങ്കിൽ, ആ പഴയ പ്രതികരണങ്ങൾ നിങ്ങളെ വീണ്ടും വിശ്വസിച്ചു തുടങ്ങും. നിങ്ങൾക്ക്ഇനിയങ്ങോട്ട് സംരക്ഷണം ആവശ്യമില്ലെന്ന് കാണുമ്പോൾ അവ തനിയെ അയഞ്ഞു തുടങ്ങും. വീണ്ടും മുമ്പ് വീണ അതേ തെറ്റിൽ വീഴുമ്പോൾ അതിനെ പരാജയമെന്ന് വിളിക്കരുത്. ഒരു പരിശീലനമായി കണ്ടാൽ മതി. പഴയ കഥയ്ക്ക് പുതിയ അന്ത്യം നൽകാൻ നിങ്ങളുടെ ശരീരം പഠിക്കുകയാണ് എന്ന് മനസ്സിലാക്കാം.
ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.