24*7 Emergency Care : +919061 818732
For appointment call : +917736484813

Mar 31, 2026

അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യമുണ്ടായിട്ടും ചില വിശ്വാസങ്ങൾ ഒഴിവാക്കാനാകാത്തതിന് കാരണം

softmind kochi

മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.

"ഇത് സത്യമല്ലെന്ന് എനിക്കറിയാം" എന്ന് സ്വയം പറയും. തെളിവുകൾ എമ്പാടും മുന്നിലുണ്ടാകും, യുക്തിയെപ്പറ്റി നല്ല ധാരണയുണ്ടാകും, മറ്റേ ആൾ പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ച് നിങ്ങൾ ഒരുപക്ഷേ തലയാട്ടുകയും ചെയ്യും. എന്നാലും ഉള്ളിൽ എവിടെയോ ആ പഴയ വിശ്വാസം (എത്ര യുക്തിരഹിതമാണെങ്കിലും) മാറാതെ കിടക്കുന്നുണ്ടാകും. കൺമുന്നിലുള്ള സത്യത്തേക്കാൾ ഉള്ളിലുള്ള വിശ്വാസമാണ് യഥാർത്ഥമെന്ന്തോന്നുന്ന അവസ്ഥ.
നിങ്ങളുടെ മനസ്സ് രണ്ട് ലോകങ്ങളിലായി ജീവിക്കുന്നത് പോലെയാകും: ഒന്ന് സത്യം അറിയുന്ന ലോകവും, മറ്റൊന്ന് പഴയതിനെ കൈവിടാൻ വിസമ്മതിക്കുന്ന ലോകവും. അത് നിങ്ങളുടെ വാശിയല്ല, ജൈവികമായപ്രത്യേകതയാണ്. വിശ്വാസം എന്നത് വെറുമൊരു ചിന്തയല്ല, അതിജീവനവുമായി ബന്ധപ്പെട്ട ഓർമകൾ കൂടിയാണ്.

വിശ്വാസങ്ങൾ സുരക്ഷാ ഭൂപടങ്ങൾപോലെയാണ്


മനുഷ്യരെക്കുറിച്ചോ, പ്രണയത്തെക്കുറിച്ചോ, പരാജയത്തെക്കുറിച്ചോ, അപകടത്തെക്കുറിച്ചോ ഒക്കെ ഉള്ള ഓരോ വിശ്വാസവും ഓരോരുത്തരുടെയും അനുഭവങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണ്. വൈകാരികമായി എന്തെങ്കിലും സംഭവിക്കുമ്പോൾ, നിങ്ങളുടെ തലച്ചോർ ആ സംഭവത്തെ മാത്രമല്ല ഓർത്തുവെക്കുക, അതിന്റെ അർഥംകൂടിയാകും. ആ അർത്ഥം ഭാവിയിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതമായിരിക്കാം എന്ന് അറിയിച്ച് തരുന്ന ഒരു ഭൂപടമായി മാറുന്നു.
നിങ്ങൾക്കൊരു മുറിവേൽക്കുമ്പോൾ, തലച്ചോർ ആ വേദനയ്ക്ക് ചുറ്റും ചില വരകൾ വരയ്ക്കും:"പെട്ടെന്ന് ആരെയും വിശ്വസിക്കരുത്.""ഇനി അത് ചെയ്യരുത്.""നല്ല കാര്യങ്ങളൊന്നും അധികകാലം നിലനിൽക്കില്ല."
കാലക്രമേണ, ഈ വരകൾ ദൃഢവിശ്വാസങ്ങളായി മാറുകയാണ് ചെയ്യുന്നത്. പുതിയൊരു വിവരം (എത്ര യുക്തിഭദ്രമാണെങ്കിലും)കിട്ടുമ്പോൾ, അത് ഈ സുരക്ഷാ ഭൂപടത്തിന് എതിരായിരിക്കും.എന്നാൽ, അതിജീവനത്തിനായി നിർമ്മിച്ച ഭൂപടങ്ങൾ പെട്ടെന്നൊരു നിമിഷം മാറ്റാൻ തലച്ചോർ തയ്യാറാകില്ല. വികാരങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിനെ സംബന്ധിച്ചിടത്തോളം, മാറ്റം എന്നത് അപകടകരമായ കാര്യമാണ്.

തലച്ചോറിലെ വയറിങ്


തലച്ചോറിലെ കോടിക്കണക്കിന് ന്യൂറോണുകൾക്കിടയിൽ നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. ഒരേ ചിന്തകൾ ആവർത്തിക്കുമ്പോൾ അവയ്ക്കിടയിലുള്ള പാതകൾ കൂടുതൽ ശക്തമാകുന്നു. ദീർഘകാലമായുള്ള ഒരു വിശ്വാസം തലച്ചോറിലെ നന്നായി വെട്ടിത്തെളിച്ച വ്യക്തമായ പാത പോലെയാണ്. തലച്ചോറിന് അതിലൂടെ സഞ്ചരിക്കാനായിരിക്കും എളുപ്പം.
അതുകൊണ്ട്, ഒരു വിശ്വാസം തെറ്റാണെന്ന് മനസ്സിലായാലും, അത് മുറുകെ പിടിക്കാനാണ് നാഡീവ്യൂഹം ഇഷ്ടപ്പെടുക. പുതിയൊരു പാത നിർമ്മിക്കുന്നതിനേക്കാൾ കുറഞ്ഞ ഊർജ്ജമേ അതിന് ആവശ്യമുള്ളൂ. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾ പോരാടുന്നത് അറിവില്ലായ്മയോടല്ല, മറിച്ച് നിങ്ങളുടെ തലച്ചോറിന്റെ നിർമിതിയോടാണ്.

വികാരങ്ങൾ യുക്തിയെ തോൽപ്പിക്കുമ്പോൾ


ഓരോ വിശ്വാസത്തിനും പിന്നിൽ ഒരു വികാരമുണ്ട്. ആ വികാരമാണ് നിങ്ങൾ എന്ത് വിശ്വസിക്കണം എന്ന് തീരുമാനിക്കുന്നത്. നിങ്ങൾ സുരക്ഷിതനാണെന്ന് യുക്തിപരമായി നിങ്ങൾക്ക് ബോധ്യമുണ്ടാകും.പക്ഷേ, മുമ്പ് എപ്പോഴോ അനുഭവിച്ച അപകടംഎന്ന വികാരം നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ, "ഞാൻ സുരക്ഷിതനല്ല" എന്ന വിശ്വാസത്തിനാകും ദൃഢത കൂടുതൽ. വൈകാരികമായ ഓർമ്മകൾക്ക് യുക്തിയേക്കാൾ ബലമുണ്ടാകും.

വ്യക്തിത്വവും വിശ്വാസവും


നിങ്ങൾ ആരാണെന്ന് നിർവ്വചിക്കാനുള്ള ശക്തികൂടിവിശ്വാസങ്ങൾക്കുണ്ട്. നിങ്ങളുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ, അതൊരു അഭിപ്രായവ്യത്യാസമായല്ല, നിങ്ങളുടെ വ്യക്തിത്വത്തിന് നേരെയുള്ള ആക്രമണമായാണ്തലച്ചോർ മനസ്സിലാക്കുക. ഭയത്തെ നിയന്ത്രിക്കുന്ന അമിഗ്ദലആ സമയം പ്രവർത്തിക്കാൻ തുടങ്ങും. ഒരു വിശ്വാസം ഒഴിവാക്കുക എന്നതിനർത്ഥം, നിങ്ങളുടെ ഒരു ഭാഗം നഷ്ടപ്പെടുത്തുക എന്നാണെന്ന് വരെ തോന്നിയേക്കാം. തലച്ചോർ കൃത്യതയേക്കാൾ കൂടുതൽ മൂല്യം കൽപ്പിക്കുക സുരക്ഷിതത്വത്തിനായിരിക്കും.

വിശ്വാസങ്ങൾ എങ്ങനെ മാറ്റാം?


വിശ്വാസങ്ങൾ ഒരിക്കലും തർക്കങ്ങളിലൂടെ മാറ്റിയെടുക്കാൻ കഴിയില്ല.സുരക്ഷിതത്വബോധം കൈവരിക്കുകയാണ് വേണ്ടത്.
ആക്രമിക്കപ്പെടുന്നു എന്ന തോന്നലില്ലാതെ, വൈകാരികമായി സുരക്ഷിതരാണെന്ന് തോന്നുമ്പോൾ മാത്രമേ തലച്ചോർ പുതിയ ചിന്തകളെ ഉള്ളിലേക്ക് കടക്കാൻ അനുവദിക്കൂ.
ശാന്തമായ അവസ്ഥയിലുള്ള പുതിയ കാര്യങ്ങളുടെനിരന്തരമായ ആവർത്തനങ്ങൾ പഴയ പാതകളെ മാറ്റിവരയ്ക്കാൻ സഹായിക്കും.
അതുകൊണ്ടാണ് കൗൺസിലിംഗും ശാന്തമായ സംഭാഷണങ്ങളും മാറ്റങ്ങൾ കൊണ്ടുവരുന്നത്.
വിശ്വാസങ്ങൾ സാവധാനത്തിലായിരിക്കും മാറുക. പുതിയൊരു സത്യം സുരക്ഷിതമാണെന്ന് ബോധ്യപ്പെടാൻ തലച്ചോറിന് കുറച്ച് സമയം ആവശ്യമാണ്.

തിരിച്ചറിവ്


അടിസ്ഥാനമില്ലാത്തതാണെങ്കിലും നിങ്ങളുടെ വിശ്വാസങ്ങൾ മാറ്റാൻ പ്രയാസം തോന്നുന്നത്  അവ നിങ്ങളുടെ അതിജീവനത്തിന്റെ കഥയുടെ ഭാഗമായതുകൊണ്ടാണ്. മുമ്പ് ഏതോ പ്രതിസന്ധികളിൽ നിന്ന് സ്വയം രക്ഷിക്കാൻ നിങ്ങൾ തന്നെ പണിത മതിലുകളാണവ. അവ മാറ്റുക എന്നതിനർത്ഥം നിങ്ങളുടെ ചിന്ത മാറ്റുക എന്ന് മാത്രമല്ല, ഇനി അക്കാര്യത്തിലെ ജാഗ്രത കുറയ്ക്കാം എന്ന് നിങ്ങളുടെ ശരീരത്തോട് പറയുക കൂടിയാണ്.
മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.
വിശ്വാസങ്ങളെ തടവറയായി കരുതേണ്ടതില്ല. അവ പഴയ സുരക്ഷിത താവളങ്ങൾ മാത്രമാണ്. നിങ്ങളുടെ മനസ്സിന് പൂർണ്ണ സുരക്ഷിതത്വം തോന്നുമ്പോൾ, നിങ്ങൾ സ്വയം ആ താവളത്തിന് പുറത്തേക്കിറങ്ങും.




softmind kochi
പ്രായമാകുന്തോറും സമയം വേഗത്തിൽ പോകാൻ കാരണം

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു.

Apr 17, 2026
Softmind
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന

വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.

Apr 06, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം

നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

Apr 01, 2026
softmind kochi
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം

ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.

Apr 01, 2026
softmind kochi
നന്നായി ആസ്വദിച്ച പരിപാടിയാണെങ്കിലും അത് കഴിഞ്ഞ് വന്നാൽ തളർച്ച തോന്നാൻ കാരണം

നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.

Mar 31, 2026
softmind kochi
ചില ദിവസങ്ങളിൽ ഊഷ്മളതയും ആത്മവിശ്വാസവും, മറ്റു ചിലപ്പോൾ തണുപ്പും ഉൾവലിവുംതോന്നാൻ കാരണം

ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്.

Mar 30, 2026
softmind kochi
കാറ്റുള്ള ദിവസങ്ങൾ അസ്വസ്ഥമാകാൻ കാരണം

കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.

Mar 30, 2026
break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal