24*7 Emergency Care : +919061 818732
For appointment call : +917736484813

Apr 17, 2026

പ്രായമാകുന്തോറും സമയം വേഗത്തിൽ പോകാൻ കാരണം

softmind kochi

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു.

കുട്ടിക്കാലത്ത്, വേനൽക്കാലമൊക്കെ എന്തേഒന്ന് അവസാനിച്ച് കിട്ടാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടാകും നിങ്ങൾ. അന്നൊക്കെ ഓരോ ഉച്ചയ്ക്കും അതിന്റേതായ മണവും, കഥകളും ഒക്കെ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ അതേ മാസങ്ങൾ, അതേ സമയം ഒറ്റ നിശ്വാസം എന്ന പോലെ കടന്നുപോകുന്നു. ജന്മദിനങ്ങൾ വേഗത്തിൽ വീണ്ടും വരുന്നു, വർഷങ്ങൾ തമ്മിൽ വേർതിരിക്കാനാവാത്തവിധം കലരുന്നു. ചിലപ്പോൾ നിങ്ങൾ ചിന്തിക്കാറില്ലേ,എന്താണ് ഇത്ര വേഗമെന്ന്?
അത് വെറും തോന്നലല്ല. സമയത്തിന്റെ വേഗത മാറിയതുമല്ല. തലച്ചോർ സമയം അളക്കുന്ന രീതി മാറ്റിയതാണ്.

കുട്ടിക്കാലത്തെ സമയം

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു. ഒരു പഴത്തിന്റെ രുചി, മഴത്തുള്ളികളുടെ ശബ്ദം, സ്കൂൾ ബാഗിന്റെ മണം, അങ്ങനെയങ്ങനെ... ഓരോ അനുഭവവും പുതിയതും അപരിചിതവുമായതിനാൽ, നിങ്ങളുടെ മനസ്സ് അവയെ സൂക്ഷമതയോടെ മനസ്സിലാക്കിപ്പോന്നു. നിങ്ങൾ എത്രത്തോളം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവോ, അത്രത്തോളം സമയവും നീളുന്നതായി തോന്നും എന്നതാണ് യാഥാർഥ്യം. ഓരോ നിമിഷവും വികസിക്കും.കാരണം തലച്ചോർ പുതിയ കാര്യങ്ങൾ പഠിക്കുന്ന തിരക്കിലായിരിക്കും.
കുട്ടിക്കാലം എന്നത് കേവലം കുറച്ച് വർഷങ്ങളല്ല. അത് കുറേ ആദ്യാനുഭവങ്ങളുടെകാലം കൂടിയാണ്. ആദ്യാനുഭവങ്ങൾ സമയത്തെ സാവധാനത്തിലാക്കും.

തലച്ചോറിന്റെ കുറുക്കുവഴികൾ


പ്രായമാകുമ്പോൾ ലോകം മുൻകൂട്ടി പ്രവചിക്കാവുന്ന ഒന്നായി മാറും. ആകാശം നിങ്ങൾ ആയിരം തവണ കണ്ടുകഴിഞ്ഞിട്ടുണ്ടാകും. ജോലിസ്ഥലത്തേക്കുള്ള വഴി, കോഫിയുടെ രുചിഎന്നിവയെല്ലാം പരിചിതമായിരിക്കും. തലച്ചോറ് കാര്യക്ഷമത കൂട്ടാൻ വേണ്ടി വിവരങ്ങളെ ചുരുക്കിയാണ് സൂക്ഷിക്കുക. പരിചിതമായ കാര്യങ്ങളെ പഴയതുപോലെ വിശദമായി പിന്നീട് രേഖപ്പെടുത്ത്തില്ല. ഇതിനെപെർസെപ്ച്വൽ കംപ്രഷൻഎന്ന് വിളിക്കാം.
മുതിർന്നവരുടെ ജീവിതത്തിൽ സമയം കുറയുന്നില്ല.തലച്ചോർ അവയെക്കുറിച്ച് കുറച്ച് വിവരങ്ങൾ മാത്രമേ രേഖപ്പെടുത്തി വെക്കുന്നുള്ളൂ എന്നതാണ് സത്യം

വികാരങ്ങളുടെ പങ്ക്


ഓർമ്മയുടെ ഹൈലൈറ്റർപോലെയാണ്വികാരങ്ങൾ പ്രവരത്തിക്കുന്നത്. പ്രണയം, ആശ്ചര്യം, ഭയം തുടങ്ങിയ തീവ്രമായ വികാരങ്ങളുണ്ടാകുന്ന നിമിഷങ്ങൾ തലച്ചോർ വളരെ വിശദമായി ഓർത്തുവെക്കും. അതുകൊണ്ടാണ് ഇരുപതുകളിലെ നഷ്ടപ്രണയംഓർമയിൽ മായാതെ കിടക്കുന്നതുംനാല്പതിലെ സാധാരണമായ ഒരു മാസം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കടന്നുപോകുന്നതും.
ജീവിതം ഒരേ രീതിയിൽ മുന്നോട്ട് പോകുമ്പോൾ മനസ്സ് വേഗത്തിൽ മുന്നോട്ട് ചലിക്കും. സമയത്തെ സാവധാനത്തിലാക്കാൻ ആവശ്യമുള്ളത് യൗവനമല്ല, ജിജ്ഞാസയും കാര്യങ്ങളിൽ പൂർണ്ണമായി മുഴുകാനുള്ള മനസ്സുമാണ്.

ശരീരത്തിന്റെ ആന്തരിക താളം


സമയത്തെക്കുറിച്ചുള്ള ബോധം മാനസികം മാത്രമല്ല, ജൈവികം കൂടിയാണ്. പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴോ ആവേശകരമായ സാഹചര്യങ്ങളിലോ തലച്ചോറിൽഡോപാമൈൻഅളവ് കൂടും. ഡോപാമൈൻ കൂടുമ്പോൾ ശ്രദ്ധ വികസിക്കും. അപ്പോൾ, കൂടുതൽ കാണാനും അനുഭവിക്കാനും ഓർത്തുവെക്കാനും സാധിക്കും. 

ഓർമ്മയുടെ കണ്ണാടി


സമയം വേഗത്തിൽ പോകാൻ മറ്റൊരു കാരണം കൂടിയുണ്ട്. പ്രായം കൂടുന്തോറും, ജീവിതത്തിന്റെ മൊത്തം ദൈർഘ്യവുമായി താരതമ്യം ചെയ്യുമ്പോൾ കടന്നുപോകുന്ന ഓരോ വർഷവും വളരെ ചെറിയ ഭാഗം മാത്രമായി മാറും.
പത്തു വയസ്സുള്ള ഒരു കുട്ടിക്ക്, ഒരു വർഷം എന്നത് അവന്റെ ജീവിതത്തിന്റെപത്ത്ശതമാനമാണ്.എന്നാൽ അമ്പത് വയസ്സുകാരന്, അത് വെറുംരണ്ട്ശതമാനം മാത്രമാണ്.

സമയത്തെ എങ്ങനെ സാവധാനത്തിലാക്കാം?


കലണ്ടറിനെ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയില്ല, പക്ഷേ തലച്ചോർ അതിനെ വായിച്ചെടുക്കുന്ന രീതി നിങ്ങൾക്ക് മാറ്റാൻ കഴിയും.
നിങ്ങൾ സ്നേഹിക്കുന്നആളുകളെയോ പ്രകൃതിയെയോഒക്കെ ശ്രദ്ധയോടെ വീക്ഷിക്കുക.ഓരോ പുതിയ കാര്യത്തിനും തലച്ചോറിന്റെ കൂടുതൽ ശ്രദ്ധ ആവശ്യമാകും. അത്തരം ശ്രദ്ധ സമയത്തെ വികസിപ്പിക്കും. ശ്വാസം സാവധാനത്തിലാക്കി ചുറ്റുപാടുകൾ ശ്രദ്ധിക്കുന്നത് ഒരു മിനിറ്റാണെങ്കിൽ പോലും അർത്ഥവത്തായ വലിയൊരു നിമിഷമായി മാറും. 

തിരിച്ചറിവ്


സമയം വേഗത്തിലോ സാവധാനത്തിലോ നീങ്ങുന്നതല്ല. നിങ്ങൾ അതിലൂടെ നീങ്ങുന്ന രീതിയിലാണ് മാറ്റം വരുന്നത്. ഒരു ചെറിയ കുട്ടി ലോകത്തെ ഓരോ കാര്യവും വിസ്മയത്തോടെ നോക്കും. മുതിർന്നവർ എല്ലാമറിയാം എന്ന ഭാവത്തിൽ ഇരിക്കും.
വിസ്മയത്തോടെ നോക്കിക്കാനാനുള്ള കഴിവ് പ്രായം കൂടുമ്പോൾ  നഷ്ടപ്പെടുന്നതല്ല. കാര്യങ്ങളുടെ ആവർത്തനങ്ങൾക്കിടയിൽ നമ്മൾ അത് മറന്നുപോകുന്നതാണ്. കാര്യങ്ങളെ ശരിക്കും അനുഭവിക്കാൻ തുടങ്ങുമ്പോൾ സെക്കൻഡുകൾ വീണ്ടും മനോഹരമായ പൂക്കളായി വിടരും.




Softmind
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന

വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.

Apr 06, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം

നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

Apr 01, 2026
softmind kochi
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം

ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.

Apr 01, 2026
softmind kochi
അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യമുണ്ടായിട്ടും ചില വിശ്വാസങ്ങൾ ഒഴിവാക്കാനാകാത്തതിന് കാരണം

മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.

Mar 31, 2026
softmind kochi
നന്നായി ആസ്വദിച്ച പരിപാടിയാണെങ്കിലും അത് കഴിഞ്ഞ് വന്നാൽ തളർച്ച തോന്നാൻ കാരണം

നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.

Mar 31, 2026
softmind kochi
ചില ദിവസങ്ങളിൽ ഊഷ്മളതയും ആത്മവിശ്വാസവും, മറ്റു ചിലപ്പോൾ തണുപ്പും ഉൾവലിവുംതോന്നാൻ കാരണം

ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്.

Mar 30, 2026
softmind kochi
കാറ്റുള്ള ദിവസങ്ങൾ അസ്വസ്ഥമാകാൻ കാരണം

കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.

Mar 30, 2026
break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal