24*7 Emergency Care : +919061 818732
For appointment call : +917736484813

Oct 22, 2022

പ്രണയത്തിൽ കൊല എന്തുകൊണ്ട്

break up counseling

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

ഉപദേശം കൊണ്ടും അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടും മനുഷ്യരുടെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാ രൂപങ്ങളും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കാലാകാലങ്ങളായി വിശ്വസിച്ചു് വരുന്നത്.സ്വഭാവരൂപങ്ങൾ, ജീവിതശൈലികൾ തുടങ്ങിയവ കൗൺസിലിംഗ് ,ആധ്യാത്മിക രൂപങ്ങൾ കേവലമായ പരിശീലനങ്ങൾ കൊണ്ട് ആർജ്ജിച്ചെടുക്കാൻ കഴിയുമെന്നാണ് പോപ് സൈക്കോളജിയുടെ പ്രചാരണം.നന്മതിന്മകളെയും ഗുണദോഷങ്ങളെയും അതിജീവിക്കുന്ന ഒരു അതിമനുഷ്യ സങ്കൽപ്പവും( (obermensch philosophy) ഇതോടൊപ്പമുണ്ട്. എന്നാൽ
സാമ്പ്രദായിക മനുഷ്യ പെരുമാറ്റങ്ങളെയും മൂല്യങ്ങളെയും ന്യായീകരിക്കുന്ന മനഃശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ മസ്തിഷ്ക സ്കാനിങ്ങും ഹോർമോൺ പഠനങ്ങളും വഴി ലഭിക്കുന്ന നിഗമനങ്ങൾക്കു മുൻപിൽ അപ്രസക്തമാകുകയാണ്.

പ്രണയത്തിൽ ശക്തമായ രാസപദാർഥങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. മോണോ അമിനുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കളുടെ അനിയന്ത്രികമായ ഒഴുക്കുണ്ടാകുന്നു.ഫിനൈൽ ഈതൈൽ അമീൻ എന്ന പ്രണയതന്മാത്രയാണ് പ്രണയവികാരങ്ങൾ സൃഷ്ടിക്കുന്ന മസ്തിഷ്ക രാസികങ്ങളെ നിയന്ത്രിക്കുന്നത്.ഹോർമോണുകളുടെ അഡിക്ഷൻ വ്യക്തികളെ ഉന്മാദത്തിലേയ്ക്ക് നയിക്കും ആ സമയത്തു് പ്രണയനിരാസം ജൈവപരമായി കുറ്റവാസനയുള്ള വ്യക്തിയെ ഭ്രാന്തമായ ചെയ്തികളിൽ എത്തിക്കും. എന്നാൽ പ്രണയ ഹോര്മോണുകളോട് മസ്തിഷ്‌കം താത്മ്യം പ്രാപിക്കുന്നതനുസരിച്ചു ഇത്തരം ഹോർമോണുകൾ കുറഞ്ഞു സാധാരണ നിലയിൽ എത്തുമ്പോൾ പ്രണയം നഷ്ടപ്പെടും.

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല.  ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും  ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല .പുരുഷന്മാർ അവർ ഇഷ്ടപെട്ട സ്ത്രീകളെ നേടിയെടുക്കാനുള്ള അവരുടെ തന്ത്രങ്ങൾ പലപ്പോഴും വിജയിക്കണമെന്നില്ല. സ്ത്രീകളുടെ തിരസ്കരം ജനിതകമായി അക്രമണ വാസനയുള്ള പുരുഷന്മാരിൽ ബലംപ്രയോഗിച്ചു് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പ്രേരണ ജനിപ്പിക്കും. അത്തരക്കാർ ക്രൂരതകൾ ചെയ്യുന്നു.

വികാരങ്ങൾ ഉണ്ടാക്കുന്നതിൽ മസ്തിഷ്ക രാസികങ്ങൾക്കും മസ്തിഷ്കത്തിലെ ചില ഭാഗങ്ങൾക്കും പങ്കുണ്ട്. ഡോപ്പാമിൻ, അസറ്റൈൽ കോളിൻ, നോർ എപ്പി നെഫ്രിൻ, എപ്പിനെഫ്രിൻ സിറട്ടോണിന് തുടങ്ങിയ രാസികങ്ങളുടെ സംതുലനത്തിൽ തകരാർ സംഭവിച്ചാൽ മനുഷ്യന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം വരും.ഉദാഹരണത്തിന് ഡോപ്പാമിൻ വ്യത്യാസപ്പെട്ടാൽ യാഥാർഥ്യബോധം നഷ്ടപ്പെടും. സിറോട്ടോണിന് കുറഞ്ഞാൽ വിഷാദം വരും, അകാരണ ഭയം , ദേഷ്യം എന്നിവയ്ക്ക് കാരണമാകും നോർ എപ്പിനെഫ്രിനിൽ മാറ്റം വന്നാൽ ഭയങ്കര ദേഷ്യം വരും.

പ്രീഫ്രോണ്ടൽ കോർട്സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം.വൈകാരിക നിയന്ത്രണം ,പ്രോത്സാഹനം, ഉയർന്ന ചിന്ത എന്നിവയുടെ കേന്ദ്രവുമാണിത് . പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ചില ഭാഗങ്ങളിൽ ന്യൂനതകളുള്ളവർക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാൻ കഴിയാതെ വരുന്നു.ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവർത്തനങ്ങളിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകൾ വേർതിരിക്കുകയും ഓർത്തുവെച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടൽ കോർട്സ്സിന്റെ താഴെഭാഗത്തുള്ള ഓർബിറ്റോഫ്രോണ്ടൽ കോർട്സ്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് ക്ഷതം പറ്റിയാൽ തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും ,അങ്ങനെ വരുന്നവർ അക്രമകാരികളാകാം.ക്രിമിനൽ പെരുമാറ്റത്തിന് കാരണമാകുന്ന ഒരേ ഒരു ജീൻ ഇല്ല. പല ഘടകങ്ങൾ ചേർന്ന അനേകം ജീനുകളും അതിന്റെ പ്രകടനത്തിന് കാരണമാകുന്ന സാഹചര്യങ്ങളുമാണ് ഒരാളിൽ അത് ഉല്പാദിപ്പിക്കുന്നത്.ജനിതകപരവും. ജീവശാസ്ത്രപരവുമായ അനുകൂല ഘടകങ്ങളും ചേർന്ന് വരുന്ന അവസ്ഥയാണ് ഒരാളെ ക്രൂരകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

ക്രിമിനലുകളെ നന്നാക്കാനാവുമോ?

ക്രിമിനലുകൾ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പ്രണയ നിരാസത്തെ തുടർന്ന് പെൺകുട്ടികൾ ക്രൂരമായി കൊലചെയ്യപ്പെട്ടതും കുഞ്ഞുങ്ങൾ നിഷ്ടൂരമായ പീഡനങ്ങൾക്കൊടുവിൽ മൃതുവിനിരയായതും എല്ലാ കാലത്തും മനുഷ്യ സമൂഹത്തിലുണ്ടായിരുന്നു.
മനുഷ്യൻ ഒരു ജീവിമാത്രമാണ്. മറ്റു ജീവികൾക്കില്ലാത്ത ശ്രേഷ്ഠതയൊന്നും മനുഷ്യനില്ല. ചിലമനുഷ്യർ ക്രൂരന്മാരാണ് . മസ്തിഷ്കത്തിലെ ഏതെങ്കിലുമൊരു പ്രത്യേക ന്യൂനതയുടെ അടിസ്ഥാനത്തിലോ ജീവശാസ്ത്രപരമായ കാരണങ്ങളാലോ ചിലർ ക്രൂരന്മാരാകാം .കൊടും ഭീകരരെ മെരുക്കിയെടുക്കാൻ അസാധ്യമാണ്. കൗൺസിലിംഗും സാരോപദേശങ്ങളും കൊണ്ട് ക്രൂരന്മാരായ മനുഷ്യരെ നേരിടാൻ സാധ്യമാവുകയില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
Functional Magnetic Resonance Imaging scan(FMRI) and Positron Emission Tomography (PET) scan ഫലമായി മസ്തിഷ്കത്തിലെ ഉള്ളറകളുടെ പ്രവർത്തനങ്ങളെക്കുറിച്ചു് വ്യക്തമായി മനസ്സിലാക്കാൻ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി മസ്തിഷ്കത്തിലെ നിശ്ചിതമായ ഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്കനുസരിച്ചുള്ള മരുന്നുകൾ രൂപപ്പെടുത്താനും ക്രിമിനൽ പെരുമാറ്റങ്ങൾ താരതമേന്യ നിയന്ത്രിക്കാനും കഴിയും. പക്ഷെ കുറ്റവാസനയുള്ളർ പുറമെ മാന്യമായി പെരുമാറുന്നവരും ചികിത്സയ്ക്ക് വിധേയമാവാത്തവരുമാണ്. അതിനാൽ അത്തരം മനുഷ്യരുടെ അപകടകരമായ ജൈവ വാസനകളെ സാമൂഹ്യമായി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്തുകയും, നമ്മൾ കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്യുകയെ നിവൃത്തിയുള്ളു. 

പ്രസാദ് അമോർ
പ്രസാദ് അമോർ


child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022
stress-depression
ഇതിൽ നിന്ന് എനിക്കിനി രക്ഷയില്ലേ?

നിങ്ങളുടെ തലയിൽ സന്തോഷത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പൊട്ട കാര്യങ്ങൾ മാത്രം നിങ്ങൾ തേടിക്കൊണ്ടിരിക്കും. നിങ്ങളുടെ മനസ്സ് വഴിതെറ്റി പോകും. അത് പേടിയും സങ്കടവും ഭയവും ദുരന്ത ചിന്തകളും മാത്രമേ നൽകു.

Apr 22, 2022
Neurotic personality in men and moral policing
പുരുഷന്മാരുടെ ഞരമ്പുരോഗവും സദാചാരവും

മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല.

Apr 11, 2022
autism treatment
വൈകൃത ലൈംഗിക ബന്ധവും ഓട്ടിസവും

സെക്സ് ബയോളജിക്കളായ ഒരു ആവശ്യമാണെന്ന് മനസ്സിലാക്കി ഉചിതമായ നടപടികളെടുക്കണം.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ വികാരത്തെ അടിച്ചമർത്തി ജീവിക്കുന്നത് അവന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ ഗുരുതരമാവാൻ മാത്രമാണ് സഹായിക്കുക.

Mar 17, 2022
post-traumatic-stress-disorder
അതിജീവിത -ഒരു നിരന്തര പീഡനത്തിന്റെ ഇര

പീഡനാനുഭവങ്ങൾ ഓർത്തെടുക്കുക എന്ന് പറഞ്ഞാൽ പീഡനം സൃഷ്ടിച്ച വേദനയും ഭയവും അതേപടി വീണ്ടും അനുഭവിക്കാൻ പറയലാണ്.

Mar 08, 2022
സംസാരിച്ചാൽ വിഷാദം മാറുമോ?

നീ പറഞ്ഞു വരുന്നത്.എന്റെ കാഴ്ചപ്പാട് മോശം എന്നല്ലേ? ശരി, ഞാൻ ആദ്യമേ പറഞ്ഞു ഞാൻ ഒരു വിലയില്ലാത്തവളാണ്.കൊള്ളില്ല.നല്ല ചിന്തകളോ കാഴ്ചപ്പാടുകളോ ഇല്ല. ഒരു പാഴ്ജന്മം.എന്നെ വെറുതെ വിടുക. എനിയ്‌ക്കൊന്നും സംസാരിക്കാനില്ല". അവൾ പൊട്ടിത്തെറിച്ചു

Mar 01, 2022
പ്രണയ തകർച്ചയെ എങ്ങനെ നേരിടാം

സ്ത്രീ വൈകാരികമായി അതൃപ്തയാണെകിൽ ആ ബന്ധം അവൾ തന്നെ അവസാനിപ്പിക്കും.എന്നാൽ പുരുഷന്മാർ പ്രണയവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.

Feb 23, 2022
പ്രണയം എത്രകാലം നിലനിൽക്കും

പ്രലോഭനങ്ങളെ ചെറുക്കൻ പുരുഷന് എളുപ്പം സാധ്യമല്ല എന്ന് അവൾക്കറിയാം. പുരുഷന്റെ തൃഷ്‌ണകൾക്ക് ശാന്തികളില്ല.പ്രണയം അവനെ സംബന്ധിച്ചിടത്തോളം ഇണചേരാനുള്ള വഴിയാണ്.

Feb 21, 2022
കൗൺസിലിംഗ് സ്ത്രീകളോട് ചെയ്യുന്നത്

രാത്രിയിൽ ഷവറിന്റെ ചുവട്ടിൽ എന്നെ നിർത്തി അയാൾ സ്വയംഭോഗം ചെയ്യും.തുടക്കത്തിൽ എനിയ്ക്ക് യാതൊന്നും തോന്നിയില്ല.എന്തിനാണ് അയാൾ ഇത് ചെയ്യുന്നതെന്ന അത്ഭുതം മാത്രം.

Feb 18, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal