24*7 Emergency Care : +919061 818732
For appointment call : +917736484813

Feb 21, 2022

പ്രണയം എത്രകാലം നിലനിൽക്കും

പ്രലോഭനങ്ങളെ ചെറുക്കൻ പുരുഷന് എളുപ്പം സാധ്യമല്ല എന്ന് അവൾക്കറിയാം. പുരുഷന്റെ തൃഷ്‌ണകൾക്ക് ശാന്തികളില്ല.പ്രണയം അവനെ സംബന്ധിച്ചിടത്തോളം ഇണചേരാനുള്ള വഴിയാണ്.

പുരുഷൻ :"നമ്മുടെ ശരീരങ്ങൾ പരസ്‌പരം അലിഞ്ഞുചേരണം".
സ്ത്രീ: "ഇപ്പോൾ വേണ്ട"
പുരുഷൻ: "എന്റെ അഗാധമായ സ്നേഹം നീ തിരിച്ചറിയുന്നില്ലേ?
സ്ത്രീ: "ഉണ്ട്. പക്ഷെ എനിയ്ക്ക് ഒത്തിരി സംസാരിക്കണം"
പുരുഷൻ: "ഞാൻ മരണം വരെ നിന്റെകൂടെ ഉണ്ടാകും .
സ്ത്രീ: "ശരി. എനിയ്ക്ക് സമയം വേണം"

സ്ത്രീയ്ക്ക് പുരുഷന്റെ മനോവിചാരങ്ങൾ വായിച്ചെടുക്കേണ്ടതുണ്ട്. പരിഭ്രമവും കാമവും പ്രകടമാക്കുന്ന ആൺനോട്ടങ്ങളെ അവൾക്ക് തിരിച്ചറിയാനാകും.ഓരോ സ്ത്രീയുടെയും ബോധത്തിൽ രൂപപ്പെട്ടുവരുന്ന ഓർമ്മകളും വിവരങ്ങളും ജീവനതന്ത്രങ്ങളുമുണ്ട്. പുരുഷന്മാരുടെ ആന്തരിക നില മനസ്സിലാക്കാനുള്ള ജന്മസിദ്ധമായ കഴിവ് സ്ത്രീകൾക്കുണ്ട്.ലൈംഗിക സമ്മർദ്ദങ്ങളെ സംയമനത്തോടെ നേരിടാൻ കഴിവുള്ളവരാണ് സ്ത്രീകൾ.എന്നാൽ സ്ത്രീ സൗന്ദര്യം പുരുഷന്റെ ജാഗ്രത ശിഥിലമാക്കും. ഇഷ്ടപ്പെട്ട ആളെ സ്വന്തമാക്കാൻ ഏറ്റവും നല്ല പെരുമാറ്റമാണ് പുരുഷൻ പ്രകടിപ്പിക്കുക.ഇണയ്ക്ക് വേണ്ടി എന്തും ചെയ്യും. അവൾക്ക് പ്രിയമുള്ളതെല്ലാം അവന്റേതുമെന്ന് കാണിക്കും. സ്വന്തം നന്മയും സത്യസന്ധതയും പ്രകടമാക്കികൊണ്ടിരിക്കും.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ബന്ധത്തിന്റെ അവസ്ഥ എന്തെന്ന് അറിയേണ്ടതുണ്ട്.അവളുടെ സമയം വിലപ്പെട്ടതാണ്.ഉത്തരവാദിത്വമുള്ള ഒരിണയെയാണ് അവൾ തേടുന്നത്.ദീർഘകാലം തനിക്കൊപ്പം കഴിയുന്ന ഒരാളെ കണ്ടെത്താനുള്ള പെരുമാറ്റമാണ് അവളുടെ മസ്തിഷ്‌കം ഉല്പാദിപ്പിക്കുന്നത്.പ്രലോഭനങ്ങളെ ചെറുക്കൻ പുരുഷന് എളുപ്പം സാധ്യമല്ല എന്ന് അവൾക്കറിയാം. പുരുഷന്റെ തൃഷ്‌ണകൾക്ക് ശാന്തികളില്ല.പ്രണയം അവനെ സംബന്ധിച്ചിടത്തോളം ഇണചേരാനുള്ള വഴിയാണ്.ഏതു സമയത്തും എവിടെ വെച്ചും ലൈംഗിക ഉത്തേജനം ഉള്ള ജീവിയാണ് പുരുഷൻ. സസ്തനികളിൽ മൂന്ന് ശതമാനം ജീവികൾ മാത്രമേ ഒരിണയോടൊത്തു ജീവിക്കുന്നുള്ളു.ഏക പങ്കാളിയോടൊത്തു ജീവിക്കുമ്പോഴും പരസ്ത്രീ തല്പരരായിരിക്കാൻ പ്രേരിപ്പിക്കുന്ന മസ്തിഷ്കമാണ് പുരുഷന്മാർക്കുള്ളത്.കുറഞ്ഞ സമയം കൂടുതൽ പേരുമായുള്ള ബന്ധം എന്നതാണ് അവന്റെ ജനിതക ലക്‌ഷ്യം.പുരുഷന് ഇണചേരാൻ വൈകാരിക ബന്ധങ്ങൾ വേണമെന്നില്ല.എന്നാൽ ജീവ ശാസ്‌ത്രപരമായി സ്ത്രീയുടെ ലൈംഗിക താല്പര്യം ഉത്തരവാദിത്വത്തിന്റേതാണ്. അത് അവളുടെ സംവേദന ഉപാധിയാണ്.

ഏക ഭാര്യത്വം ഏക ഭർത്വത്വം പോലുള്ള വ്യവസ്ഥകൾ ഓരോ കാലഘട്ടത്തിലും സാമൂഹിക ജീവിതത്തെ ക്രമപ്പെടുത്താൻ സാമൂഹ്യ ജീവിത പരിസരത്തുനിന്ന് തന്നെ ഉരുത്തിരിഞ്ഞു വന്നതാണ്.എന്നാൽ മനുഷ്യന്റെ ജനിതക പ്രകൃതം അത്തരം നിയന്ത്രണങ്ങൾക്ക് എതിരുമാണ്.പുരുഷന്മാർക്ക് അവരുടെ വിത്ത് കഴിയാവുന്നത്ര വ്യാപിപ്പിക്കണം. അതിലാണ് അവരുടെ ശ്രദ്ധ.

ജീവിതകാലം മുഴുവൻ ഒരാളെ മാത്രം പ്രണയിച്ചു ജീവിക്കാൻ എല്ലാവർക്കും കഴിയില്ല. മനുഷ്യന്റെ ജീവശാസ്ത്രം അതിന് അനുകൂലമല്ല.മനുഷ്യശരീരം നിർമ്മിച്ചെടുക്കുന്ന ഒരനുഭൂതിയാണ് പ്രണയം.പ്രണയം തോന്നുന്നതും പോകുന്നതും മസ്തിഷ്കത്തിന്റെ കളികളാണ്. മസ്തിഷ്കത്തിൽ നടക്കുന്ന നിരവധി രാസികങ്ങളുടെ പ്രവർത്തനഫലമാണ് പ്രണയം എന്ന അനുഭൂതി. പ്രധാനമായും ലൈംഗിക ആകർഷണമാണ് അതിന്റെ അടിസ്ഥാനം.ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നി ഹോര്മോണുകളാണ് അതിന്റെ പിന്നിലുള്ളത്.പ്രണയത്തിലകപ്പെടുമ്പോൾ സിറോടോണിന്, നോർ എപ്പിനെഫ്രിൻ എന്നി രാസവസ്തുക്കൾ പ്രണയിക്കുന്നവരെ ഉന്നമിതരാക്കുന്നു.ആ സമയത്തു മോണോ അമിനുകൾ എന്ന രാസവസ്തുക്കളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടാകുന്നു.ശക്തമായ ആകർഷണം നിലനിൽക്കുന്ന ആ അവസ്ഥയിൽ ഫിനൈൽ ഈതൈൻ അമീൻ എന്ന പ്രണയ തന്മാത്രയുടെ പ്രവർത്തനഫലമായി ഇണകൾ തമ്മിലുള്ള ആകർഷണം വർദ്ധിക്കുന്നു.പ്രണയത്തെത്തുടർന്നുള്ള അടുപ്പത്തിന് കാരണമാകുന്നത് ഓക്‌സിടോസിൻ, വാസോപ്രിൻ എന്നി ഹോര്മോണുകളാണ്.പ്രണയത്തിന്റെ തുടക്കത്തിന് കാരണം എന്ന സിരാ രാസികമാണ്. പ്രണയത്തിന്റെ തീവ്രത കുറയുന്നതോടെ ഡോപാമിന്റെ ഇടപെടൽ കുറയുന്നു.എന്നാൽ ഇണകൾ തമ്മിൽ അടുപ്പം രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിലനിൽക്കാൻ ഓക്‌സിടോസിൻ സഹായിക്കുന്നു.ആലിംഗനത്തിനും സ്പര്ശനത്തിനും പ്രേരിപ്പിക്കുന്നത് ഓക്സിടോസിൻ ആണ്

അഗാധമായ പ്രണയം അധികകാലം നിലനിൽക്കുന്നതല്ല.അതിന്റെ കാലയളവ് എല്ലാവരിലും ഒരുപോലെയല്ല.ചിലരിൽ ദിവസങ്ങൾ-മാസങ്ങൾ മാത്രം.ചിലരിൽ വർഷങ്ങൾ നീണ്ടുനിൽക്കും.പ്രണയഹോർമോണുകളോട് മസ്തിഷ്‌കം താത്മ്യം പ്രാപിച്ചാൽ പ്രണയം കുറഞ്ഞു വരും. പ്രണയ ഹോർമോണുകൾ കുറഞ്ഞു സാധാരണ നിലയിൽ വരുമ്പോൾ പ്രണയ പെരുമാറ്റങ്ങൾ നിൽക്കും.എൻഡോർഫിനുകൾ എന്ന രാസപദാർഥമാണ് സ്നേഹബന്ധം കുറേകാലം നിലനിർത്താൻ സഹായിക്കുന്നത്.

ഇണബന്ധം എങ്ങനെ ദീർഘകാലം നിലനിൽക്കുന്നു?

കൂടുതൽ ജനാധിപത്യപരമായ ഇടപെടലുകൾ ബന്ധത്തെ നല്ലരീതിയിൽ നിലനിർത്തും.ഇണകളുടെ സ്വഭാവങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ തമ്മിൽ ഏതാണ്ടൊക്കെ സാമ്യമുണ്ടെങ്കിൽ അത് ആശയവിനിമയ സാധ്യതകൾ തുറക്കും. കേവലം അടിമ -ഉടമ, ശിക്ഷകൻ- ശിക്ഷിത ബന്ധത്തിലൂടെ കടന്നുപോകുന്ന സാമ്പ്രദായിക കുടുംബജീവിതത്തിൽ ജനാതിപത്യപരമായ വിനിമയങ്ങൾ പരിമിതമാണ്. വ്യക്തികൾ വൈകാരികമായി ഒറ്റപ്പെട്ട അവസ്ഥയിലേയ്ക്ക് പോകുന്ന സാഹചര്യം ഇണ ബന്ധത്തെ തകർക്കും.ആരോഗ്യകരമായ ശാരീരിക വൈകാരിക പ്രതികരണവും ജീവിത ഗന്ധിയായ അനുഭവങ്ങളുമാണ് ഇണ ബന്ധത്തെ സജീവമായി നിലനിർത്തുന്നത്.ഇണകൾ തമ്മിൽ ദിവസവും ഉള്ള ശാരീരിക സ്പർശങ്ങൾ ആലിംഗനം എന്നിവ ആന്തരിക നില പരസ്‌പരം മനസ്സിലാക്കാൻ സഹായിക്കും.ചുംബനവും ആലിംഗനവും മനുഷ്യരെ ശാന്തരും ആത്മവിശ്വാസമുള്ളവരുമാക്കും.
ഇണയോട് അടുപ്പമുണ്ടായി വീടുണ്ടാക്കി കുട്ടികളെ പരിപാലിച്ചു ജീവിതവൃത്തിക്കുള്ള വഴികൾ കണ്ടെത്തി പ്രാരാബ്ധങ്ങളുമായി കഴിഞ്ഞു പോകുന്നതുകൊണ്ടാണ് ബന്ധങ്ങൾ കുറേകാലം നിലനിന്നുപോകുന്നത്.പക്ഷെ അവരിലെ പ്രണയം എന്നെ നഷ്ടപെട്ടിട്ടുണ്ടാകും.


 

??????? ????
??????? ????


softmind kochi
പ്രായമാകുന്തോറും സമയം വേഗത്തിൽ പോകാൻ കാരണം

ചെറുപ്പമായിരുന്നപ്പോൾ എല്ലാം പുതിയതായിരുന്നു. അന്ന് തലച്ചോറിന് ഓരോ കാര്യത്തിലും അതീവ ശ്രദ്ധ നൽകേണ്ടി വന്നു.

Apr 17, 2026
Softmind
എന്തുകൊണ്ടാണ് നിങ്ങൾക്ക് വാർദ്ധക്യം അനുഭവപ്പെടുന്നത്, മറ്റ് പ്രൈമേറ്റുകൾക്ക് (കുരങ്ങുവർഗ്ഗം) അത് അന

വാർദ്ധക്യത്തെക്കുറിച്ചുള്ള ബോധത്തെ തടയാൻ കഴിയില്ല, അത് മനുഷ്യന്റെ ഭാഗമാണ്. എന്നാൽ തലച്ചോർ അതിനെ എങ്ങനെ നോക്കിക്കകാണുന്നു എന്നതിൽ മാറ്റങ്ങൾ സാധ്യമാണ്.

Apr 06, 2026
ആകുലത തോന്നുമ്പോൾ നിങ്ങളുടെ ശബ്ദം ഇടറാൻ കാരണം

നിങ്ങളുടെ ശബ്ദം നിങ്ങളെ ചതിക്കുകയല്ല; അത് നിങ്ങളുടെ ശരീരത്തിന്റെ ജാഗ്രതയെ പുറത്ത് കാണിക്കുക മാത്രമാണ് ചെയ്യുന്നത്.

Apr 01, 2026
softmind kochi
തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും വൈകാരികമായ തെറ്റുകൾ ആവർത്തിക്കാൻ കാരണം

ഗുണകരമായ മാറ്റം എന്നാൽ ഒരിക്കലും ഒരു തെറ്റ് വീണ്ടും ആവർത്തിക്കാതിരിക്കുക എന്നതല്ല, കൂടുതൽ തിരിച്ചറിവോടെയും ആർദ്രതയോടെയും,നിർഭയത്വത്തോടെയുംഅതിനെ നേരിടുക എന്നതാണ്.

Apr 01, 2026
softmind kochi
അടിസ്ഥാനമില്ലാത്തതാണെന്ന് ബോധ്യമുണ്ടായിട്ടും ചില വിശ്വാസങ്ങൾ ഒഴിവാക്കാനാകാത്തതിന് കാരണം

മുമ്പത്തെ ചിന്തകളിൽ തന്നെ കുടുങ്ങിപ്പോകുമ്പോൾ സ്വയം കുറ്റപ്പെടുത്തരുത്. പകരം, പുതിയ വെളിച്ചം വരുന്ന ചെറിയ വിടവുകൾ ശ്രദ്ധിക്കുക. ഓരോ നിമിഷത്തെ ശാന്തതയും ആ പഴയ വിശ്വാസങ്ങളെ കൈവിടാനുള്ള പരിശീലനമായി മാറും.

Mar 31, 2026
softmind kochi
നന്നായി ആസ്വദിച്ച പരിപാടിയാണെങ്കിലും അത് കഴിഞ്ഞ് വന്നാൽ തളർച്ച തോന്നാൻ കാരണം

നിങ്ങൾ അനുഭവിച്ച സന്തോഷത്തെ ഉള്ളിലേക്ക് ആവാഹിക്കുന്ന പ്രക്രിയയാണത്. സന്തോഷം എന്നും നിലനിൽക്കണമെങ്കിൽ, അതിനുശേഷം നല്ല വിശ്രമവും ആവശ്യമാണ്.

Mar 31, 2026
softmind kochi
ചില ദിവസങ്ങളിൽ ഊഷ്മളതയും ആത്മവിശ്വാസവും, മറ്റു ചിലപ്പോൾ തണുപ്പും ഉൾവലിവുംതോന്നാൻ കാരണം

ചില ദിവസങ്ങളിൽ ഊഷ്മളതയും മറ്റുള്ളപ്പോൾ തണുപ്പും അനുഭവപ്പെടുന്നത് നിങ്ങളുടെ ശരീരം പ്രവർത്തന ക്ഷമമായതുകൊണ്ടാണ്.

Mar 30, 2026
softmind kochi
കാറ്റുള്ള ദിവസങ്ങൾ അസ്വസ്ഥമാകാൻ കാരണം

കാറ്റുള്ള ദിവസങ്ങളിൽ അസ്വസ്ഥത തോന്നുന്നത്നിങ്ങളുടെ ശരീരം പ്രാചീനമായതുകൊണ്ടാണ്.

Mar 30, 2026
break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal