24*7 Emergency Care : +919061 818732
For appointment call : +917736484813

Apr 22, 2022

ഇതിൽ നിന്ന് എനിക്കിനി രക്ഷയില്ലേ?

stress-depression

നിങ്ങളുടെ തലയിൽ സന്തോഷത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പൊട്ട കാര്യങ്ങൾ മാത്രം നിങ്ങൾ തേടിക്കൊണ്ടിരിക്കും. നിങ്ങളുടെ മനസ്സ് വഴിതെറ്റി പോകും. അത് പേടിയും സങ്കടവും ഭയവും ദുരന്ത ചിന്തകളും മാത്രമേ നൽകു.

കഴിഞ്ഞ ഇരുപത് വർഷമായി ഭയമില്ലാത്ത ഒരു നിമിഷം പോലുമില്ല ജീവിതത്തിൽ. മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. മോശം ചിന്തകൾ കടന്നുവന്ന് മനോവ്യഥ വർധിച്ചുകൊണ്ടിരിക്കുകയാണ്. മരുന്നുകൾ ദുരവസ്‌ഥ കുറയ്ക്കുന്നില്ല. ഡിപ്രെഷൻ, പാനിക് ഡിസോർഡർ , മൂഡ് ഡിസോർഡർ തുടങ്ങിയ പലതരം പേരുകളിൽ ജീവിതത്തിലെ മോശം അവസ്ഥയെ ഞാൻ ചേർത്തുപിടിച്ചു. പക്ഷെ എന്റെ മുറിവുകൾ കാലം മായ്ച്ചില്ല.
"നിങ്ങൾക്ക് എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ട്"
"എനിയ്ക്ക് വയ്യ. ആകെ ഒരു വല്ലായ്ക".
നെഞ്ചാകെ മുറുക്കം, നീറ്റൽ,സ്ഥിരമായുള്ള പേടി ,
സ്വസ്ഥമായിരിക്കാൻ കഴിയാതെ വരിക
പേടി
ക്ഷമയില്ലായ്‌മ
ശ്രദ്ധക്കുറവ്
ദേഷ്യം
മന്ദത
ഉറക്കക്കുറവ് അല്ലെങ്കിൽ കൂടുതൽ ഉറക്കം
മനസ്സിൽ വേദനകൾ
അമിതമായ ഹൃദയമിടിപ്പ്
വരണ്ട വായ
അമിത വിയർപ്പ്
ശ്വാസം മുട്ടൽ
തുടർച്ചയായി ടോയ്‌ലെറ്റിൽ പോകാനുള്ള തോന്നൽ
തലവേദന


ഇതിൽ നിന്ന് എനിക്കിനി രക്ഷയില്ലേ?

ദുഖിക്കാൻ കാരണങ്ങൾ ഒന്നും തന്നെയില്ലാത്ത മനുഷ്യരുണ്ട് . നല്ല പണമുള്ളവർ, ആരോഗ്യമുള്ളവർ, പേരുകേട്ടവർ, നല്ല സൗന്ദര്യമുള്ളവർ.പക്ഷെ ലോൿത്തിലെ ഏറ്റവും മോശമായ ചിന്തകൾ മാത്രം കടന്നുവന്ന് സന്തോഷം അനുഭവിക്കുന്ന ഒരവസ്ഥയിൽ എത്തിച്ചേരാൻ ഒരു സാധ്യതയും കാണാത്ത മനുഷ്യരിൽ അവരും ഉണ്ട് .ലോകത്തിന്റെ ഏറ്റവും മോശമായ വശങ്ങൾ മാത്രം കാണുക എന്നത് ഒരു യാഥാർഥ്യമാണ് .നിങ്ങളുടെ തലയിൽ സന്തോഷത്തിന്റെ ഘടകങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പൊട്ട കാര്യങ്ങൾ മാത്രം നിങ്ങൾ തേടിക്കൊണ്ടിരിക്കും. നിങ്ങളുടെ മനസ്സ് വഴിതെറ്റി പോകും. അത് പേടിയും സങ്കടവും ഭയവും ദുരന്ത ചിന്തകളും മാത്രമേ നൽകു.

നെഗറ്റീവ് ചിന്തകൾ, അപമാന ബോധം, അനാവശ്യമായ തോന്നലുകൾ മോശം മാനസിക അവസ്ഥകൊണ്ട് സംഭവിക്കുന്നതാണ്.എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് തോന്നുന്നത് മറ്റുള്ളവർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഒരു രോഗ ലക്ഷണമാണ്. ഇക്കാര്യം ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാതെ വരുകയോ അത്തരം അവസ്ഥയെ മറ്റെന്തെങ്കിലുമായി തെറ്റിദ്ധരിക്കുകയോ ചെയ്യുന്നു.

നമ്മൾ സന്തോഷം ആഗ്രഹിക്കുന്നു അതുകൊണ്ട് സന്തോഷത്തിന് തടസ്സം നിൽക്കുന്ന അപകടങ്ങളെ തിരിച്ചറിയാൻ നാം ശ്രമിക്കുന്നു.അത് ജീവിക്കാനുള്ള ആഗ്രഹമാണ്. നാം എപ്പോഴും മരിക്കാതിരിക്കാനുള്ള വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കാൻ ശ്രമിക്കുന്നു.ഒരാൾ മികച്ച അവസ്ഥയിൽ ആയിരിക്കുമ്പോഴും വല്ലാത്ത ഒരവസ്ഥ അവർ അനുഭവിക്കുന്നു. ഭാവിയിൽ അശുഭകരമായ സംഗതികൾ ഉണ്ടാവുമെന്ന ചിന്ത അതിന്റെ വേദനയെപ്പറ്റി ആലോചിക്കുമ്പോൾ ഹൃദയം വേഗത്തിൽ മിടിക്കുകയും ശ്വാസം മുട്ടുന്നതുപോലെ തോന്നുകയും ചെയ്യും.

മനസ്സിന്റെ താളം തെറ്റിക്കുന്ന ചില രാസവസ്തുക്കൾ കൊണ്ടാണ് മാനസിക വേദനകൾക്ക് കാരണമെന്ന് പഠനങ്ങളിൽ പറയുന്നു .പ്രധാനമായും ഡോപ്പാമിൻ സെറോടോണിൻ നോർ എപ്പിനെഫ്രിൻ തുടങ്ങിയ ഏതാനും രാസവസ്തുക്കളുടെ ഉത്പാദനത്തിന്റെ അളവിൽ വരുന്ന മാറ്റങ്ങൾ വൈകാരികമായ അസ്വസ്ഥതകൾക്ക് കാരണമാകുന്നു എന്ന ലളിതമായ ഒരു വിശദീകരണം മനുഷ്യന്റെ മാനസിക പ്രശ്‌നങ്ങൾക്ക് തൃപ്തികരമായ ഒരു ഉത്തരമല്ല.നമ്മെ പലതരത്തിൽ വഴിതെറ്റിക്കുന്ന നിരവധി ഘടകങ്ങൾ മഷ്തിഷ്കത്തിലുണ്ട്. നമ്മുടെ കഴിവുകളും ഓർമ്മകളും ബോധവും വികാരങ്ങളും എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് രൂപപ്പെടുത്തിയതല്ല .മാത്രമല്ല കാലത്തിന്റെ മാറ്റത്തിനനുസരിച്ചു മഷ്തിഷ്കത്തിന് പെട്ടെന്ന് പരിണാമം സംഭവിക്കുന്നില്ല.

മനുഷ്യർ വൈകാരികമായാണ് ജീവിക്കുന്നത്.മറ്റുള്ളവരോട് തോന്നുന്ന വൈകാരിക അടുപ്പവും അവരുടെ അവസ്ഥകളോട് അനുതാപം തോന്നുന്ന മാനസിക ഭാവം മനുഷ്യർക്കുണ്ട്.സങ്കടകരമായ വൈകാരിക ഓർമ്മകളോടും പരാധീനതകളോടും പരുപവപെട്ടു ജീവിക്കുന്ന മനുഷ്യർക്ക് അവരുടെ മാനസിക വേദനകളോട് താത്മ്യം പ്രാപിക്കേണ്ടതായി വരുന്നു.കുട്ടിക്കാലം മുതലേ ശാരീരിക് മാനസിക വിഷമതകൾക്ക് വിധേയരായി ജീവിക്കേണ്ടി വന്നവർക്ക് അവരുടെ പല ഓർമ്മകളും മഷ്തിഷ്കത്തിലെ അമിഗ്ദലയിൽ ശേഖരിക്കപ്പെട്ടുകൊണ്ടിരിക്കും.വളർന്നു വലുതായി പൂർണ്ണ ബോധത്തോടെ ഇരിക്കുമ്പോഴും ശൈശവത്തിൽ മഷ്തിഷ്കത്തിൽ കോഡ് ചെയ്ത് സൂക്ഷിക്കപ്പെട്ട തീവ്രമായ വൈകാരിക സ്മരണകൾ നിഷേധിക്കാൻ വ്യക്തിക്ക് കഴിയാതെ വരുന്നു. കുഞ്ഞിലെ അനുഭവിച്ചു കോഡ് ചെയ്യപ്പെട്ട ആ മഷ്തിഷ്ക ഭാഗവും(amygdala) അവബോധ ഓർമ്മകളോടെ അതിനെ നേരിടാൻ ശ്രമിക്കുന്ന മഷ്തിഷ്ക്ക ഭാഗവും(hippocampus) തമ്മിലുള്ള പ്രതിപ്രവർത്തനത്തിൽ സംഭവിക്കുന്ന പൊരുത്തമില്ലായ്‌മ രോഗാതുരമായ മാനസികാവസ്ഥ സൃഷ്ടിക്കുന്നു.

മനുഷ്യന്റെ പെരുമാറ്റത്തിലും ചിന്തകളിലും വികാരങ്ങളിലും സംഭവിക്കുന്ന അസന്തുലിതാവസ്ഥകൾക്ക് കാരണം കേവലം രാസവസ്തുക്കൾ മാത്രമല്ല.മഷ്തിഷ്ക വയറിങ്ങിൽ തന്നെ പ്രശ്‌നങ്ങളുണ്ട്.മനുഷ്യൻ പൂർണ്ണതയുള്ള ഒരു അച്ചിൽ വാർത്തെടുത്ത ഒരു ജീവിയല്ല.മനുഷ്യൻ പരിണാമപരമായി ജീവിച്ചുവന്നത് ഓരോ സാഹചര്യങ്ങളെയും പലതരം മാർഗ്ഗങ്ങൾ ഉപയോഗിച്ച് നേരിട്ടാനാണ്. ഒരിക്കലും പൂർണ്ണതയുള്ള വഴികൾ മനുഷ്യരുടെ മുൻപിൽ ഉണ്ടായിരുന്നില്ല .യുക്തിരാഹിത്യവും അതി വൈകാരികതയും കൂടുതൽ നിയന്ത്രിക്കുന്ന ഘടകങ്ങൾ ഉള്ള ഒരു ഹാർഡ് വയറാണ് മനുഷ്യന്റെ തലച്ചോർ. ഓരോ സാഹചര്യത്തെയും നേരിട്ട യുക്തിയുടെയും അയുക്തിയുടെയും അനുഭവങ്ങൾ വികാരസ്മരണകൾ അവബോധ ഓർമ്മകൾ എല്ലാം ഉള്ള ബോധാവസ്ഥയിൽ യുക്തിയുടെ സ്വാധീനം പലപ്പോഴും അശക്തമാണ്.തീവ്രമായ വൈകാരികാവസ്ഥകളും അവബോധാനുഭവങ്ങളും തമ്മിലുള്ള സന്തുലനത്തിൽ വരുന്ന തകരാറുകളാണ് മാനസിക വേദനകൾക്കും രോഗങ്ങൾക്കും കാരണമാകുന്നത്.

ദുഃഖം സൃഷ്ടിക്കുന്ന വൈകാരിക ഓർമ്മകളെ അലിയിച്ചുകളയാനാണ് ചികിത്സകൾ ആവശ്യമായി വരുന്നത്.മനുഷ്യന്റെ ആന്തരിക ലോകത്തിന് പരിചരണം വേണം.ശാന്തമായി ഇരുന്ന് സമാധാനം തരുന്ന കാര്യങ്ങളിൽ വ്യാപരിക്കാൻ കഴിയണം.അതിന് മരുന്നുകളും തന്ത്രങ്ങളും വേണ്ടിവരും. ലളിതമായ പല വഴികളിലൂടെ സഞ്ചരിക്കണം, ആന്തരിക സമാധാനം ലഭിക്കാൻ സ്ട്രെസ്സ് ഹോർമോണുകളുടെ ശക്തിപ്രകടനം കുറയണം. യുക്തിവിചാര ശേഷി ഉപയോഗപ്പെടുത്തി വൈകാരികതയുടെ സ്വാധീനം ലഘൂകരിക്കാൻ മാനസിക സുഖ ചികിത്സകൾ( ജ്ഞാന അവബോധ-Cognitive based treatments) വേണ്ടിവരും.

 

പ്രസാദ് അമോർ
പ്രസാദ് അമോർ


break up counseling
പ്രണയത്തിൽ കൊല എന്തുകൊണ്ട്

ജീവശാസ്ത്രപരമായി മനുഷ്യൻ ഏക പതിനിവ്രത ജീവിയല്ല. ഒരിണയിൽ മാത്രം തൃപ്തരാകുന്നവർ ചെറിയ ശതമാനമേ ഉള്ളു . എല്ലാ മനുഷ്യർക്കും ഒരിണയിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കാനാവുകയില്ല

Oct 22, 2022
child-sexual-abuse
പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

പെഡോഫിലിയ (കൊച്ചുകുട്ടികളുമായി നടത്തുന്ന ലൈംഗികപ്രവൃത്തി) , എന്താണ് സത്യം ?

Jul 07, 2022
Neurotic personality in men and moral policing
പുരുഷന്മാരുടെ ഞരമ്പുരോഗവും സദാചാരവും

മലയാളികളുടെ സദാചാരബോധം രഹസ്യമായിട്ട് എന്തുമാവാം എന്നുള്ളതാണ്. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശബോധമോ അവർക്കില്ല.

Apr 11, 2022
autism treatment
വൈകൃത ലൈംഗിക ബന്ധവും ഓട്ടിസവും

സെക്സ് ബയോളജിക്കളായ ഒരു ആവശ്യമാണെന്ന് മനസ്സിലാക്കി ഉചിതമായ നടപടികളെടുക്കണം.മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ വികാരത്തെ അടിച്ചമർത്തി ജീവിക്കുന്നത് അവന്റെ ഇപ്പോഴത്തെ അവസ്ഥ കൂടുതൽ ഗുരുതരമാവാൻ മാത്രമാണ് സഹായിക്കുക.

Mar 17, 2022
post-traumatic-stress-disorder
അതിജീവിത -ഒരു നിരന്തര പീഡനത്തിന്റെ ഇര

പീഡനാനുഭവങ്ങൾ ഓർത്തെടുക്കുക എന്ന് പറഞ്ഞാൽ പീഡനം സൃഷ്ടിച്ച വേദനയും ഭയവും അതേപടി വീണ്ടും അനുഭവിക്കാൻ പറയലാണ്.

Mar 08, 2022
സംസാരിച്ചാൽ വിഷാദം മാറുമോ?

നീ പറഞ്ഞു വരുന്നത്.എന്റെ കാഴ്ചപ്പാട് മോശം എന്നല്ലേ? ശരി, ഞാൻ ആദ്യമേ പറഞ്ഞു ഞാൻ ഒരു വിലയില്ലാത്തവളാണ്.കൊള്ളില്ല.നല്ല ചിന്തകളോ കാഴ്ചപ്പാടുകളോ ഇല്ല. ഒരു പാഴ്ജന്മം.എന്നെ വെറുതെ വിടുക. എനിയ്‌ക്കൊന്നും സംസാരിക്കാനില്ല". അവൾ പൊട്ടിത്തെറിച്ചു

Mar 01, 2022
പ്രണയ തകർച്ചയെ എങ്ങനെ നേരിടാം

സ്ത്രീ വൈകാരികമായി അതൃപ്തയാണെകിൽ ആ ബന്ധം അവൾ തന്നെ അവസാനിപ്പിക്കും.എന്നാൽ പുരുഷന്മാർ പ്രണയവും സ്നേഹവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്.

Feb 23, 2022
പ്രണയം എത്രകാലം നിലനിൽക്കും

പ്രലോഭനങ്ങളെ ചെറുക്കൻ പുരുഷന് എളുപ്പം സാധ്യമല്ല എന്ന് അവൾക്കറിയാം. പുരുഷന്റെ തൃഷ്‌ണകൾക്ക് ശാന്തികളില്ല.പ്രണയം അവനെ സംബന്ധിച്ചിടത്തോളം ഇണചേരാനുള്ള വഴിയാണ്.

Feb 21, 2022
കൗൺസിലിംഗ് സ്ത്രീകളോട് ചെയ്യുന്നത്

രാത്രിയിൽ ഷവറിന്റെ ചുവട്ടിൽ എന്നെ നിർത്തി അയാൾ സ്വയംഭോഗം ചെയ്യും.തുടക്കത്തിൽ എനിയ്ക്ക് യാതൊന്നും തോന്നിയില്ല.എന്തിനാണ് അയാൾ ഇത് ചെയ്യുന്നതെന്ന അത്ഭുതം മാത്രം.

Feb 18, 2022

Need a Doctor for Check-up?

Just make an Appointment & You're Done!

+91 9061 818732

Request a Call Back

Do you want us to call you regarding this deal